മലപ്പുറം: അരീക്കോട് കുനിയിൽവെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അടക്കം ആറംഗ കൊട്ടേഷൻ സംഘം പിടിയിൽ. കുനിയിൽ കോളകോടൻ ബഷീറിനെ വീട്ടിൽ കയറി വാതിൽ ചവുട്ടി പൊളിച്ച് വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിൽ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആറംഗ ക്വട്ടേഷൻ സഘമാണ് പിടിയിലയത്. മന്നം പറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മന്നം പറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു, പടിഞ്ഞാറെ തൊടികയിൽ ജിതേഷ് എന്ന അപ്പുട്ടൻ((25), ചീനിച്ചാലിൽ ദീപക്ക് എന്ന ദീപു, കൊല്ലരുകണ്ടി ഷിബിനു എന്ന മൊട്ട(26),. മന്നം പറമ്പത്ത് വിജേഷ് എന്ന പൈങ്കിളി തൈയ്ക്കലാട്ട് (36) എന്നിവരേയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.‌

കഴിഞ്ഞ ഓഗസ്റ്റ് നാലിന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. രണ്ടു ദിവസം മുമ്പ് പ്രതികൾക്ക് സഹായം ചെയ്ത തൈക്കലാട്ട് നിബിൻ എന്നയാളെ ബംഗളൂരുവിൽവെച്ച് പിടികൂടിയിരുന്നു. പ്രതികൾ കൃത്യത്തിനു വന്ന വാഹനവും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു.കൊട്ടേഷൻ സംഘാംഗങ്ങൾക്ക് സഞ്ചരിക്കുന്നതിന് വാഹനങ്ങൾ വാടകക്ക് എടുത്ത് നൽകുന്നതും കൃത്യം നടത്തിക്കഴിഞ്ഞാൽ വാഹനങ്ങൾ ഒളിപ്പിക്കുന്നതും ഇയാളാണ്. കൂടാതെ ബംഗളൂരു കേന്ദ്രീകരിച്ച് ഫ്‌ളാറ്റുകൾ വാടകക്കെടുത്ത് പ്രതികൾക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ഇയാൾ ചെയ്തു കൊടുത്തിരുന്നതായി പൊലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം ഇവർ വന്ന വാഹനം അന്നു തന്നെ ഇയാൾ ബംഗളൂരുവിലേക്ക് കടത്തുകയും വ്യാജ നമ്പർ ഇട്ട് രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിക്കുകയുമായിരുന്നു.

ഇയാളെ പിടികൂടി രഹസ്യ കേന്ദ്രത്തിൽ നിന്നും വാഹനം കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി കേസുകളിൽ പ്രതികളായ കൊട്ടേഷൻ സംഘാംഗങ്ങളെ കുറിച്ച് സൂചന ലഭിച്ചത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടിങ്കു വടക്കം നാലുപേർ പിടിയിലായി. ബോംബെ അന്തേരി ദാദർ എന്നിവിട ങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇവർ അടുത്ത ഒളിത്താവളത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലും മറ്റു രണ്ടു പേരെ കോഴിക്കോട്ട് നിന്നുമാണ് പ്രത്യേക അന്വോഷണ പിടികൂടിയത്. ഇവരെ പിടികൂടി ചോദ്യം ചെയ്തതിൽ ഇവർക്ക് കൊട്ടേഷൻ നൽകിയ ആളുകളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി.

പിടിയിലായ ടിങ്കുവിന് കുന്ദമംഗലം, മെഡിക്കൽ കോളേജ്, നല്ലളം സ്റ്റ് ഷനുകളിലായി കൊലപാതക ശ്രമം, ആംസ് ആക്റ്റ്, കാപ്പയടക്കം 15 ഓളം കേസുകളും കുഞ്ചു വിന് 5 ഓളം കേസുകളും, അപ്പുട്ടന് കൊലപാതക ശ്രമമക്കെം 2 കേസുകളും പൈങ്കിളിക്ക് 10 ഓളം കേസുകളും നിലവിൽ ഉണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ 2019 ഒക്‌റ്റോബർ മാസത്തിൽ കുനിയിൽ അങ്ങാടിയിൽ വച്ച് പുൽപ്പറമ്പിൽ ഫസലുള്ള എന്ന വാപ്പുവിനെ പൂലർച്ചെ 5 മണിക്ക് മുഖം മൂടിയിട്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനും 2020 സെപ്റ്റംബർ മാസം മാവൂർ , .മുക്കം ഭാഗങ്ങളിലായി രാത്രി 4 ഓളം ബസുകളുടെ ചില്ല് തകർത്ത സംഭവങ്ങൾക്കും തുമ്പായി . ഇതുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രതികൾക്ക് സഹായം ചെയ്ത നിരവധി പേരെ നിരീക്ഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും ,. കൂടുതൽ അന്വോഷണത്തിനായി പ്രതികളെ കസ്റ്റ് ഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഡ അബ്ദുൾ കരീമി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസൻ ഇൻസ്പക്ടർ മാരായ കെ.എം ബിജു, എൻ.വി ദാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശികുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ അരീക്കോട് സ്റ്റേഷനിലെ എസ്‌ഐ വിജയൻ, എഎസ്ഐ കബീർ, സി.പി.ഒ സലേഷ്, ഷിബിന എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത് .