കോഴിക്കോട്: താമരശ്ശേരിയിൽ ആറു വയസ്സുകാരൻ വെള്ളത്തിൽ വീണു മരിച്ചു. വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിലിൽ ജസീലിന്റെയും മുഹസിനയുടെയും ഏക മകൻ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടയിൽ മത്സ്യം വളർത്താനായി നിർമ്മിച്ച കുളത്തിൽ വീണാണ് അപകടമുണ്ടായത്.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ വീണ് അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നാളെയായിരിക്കും ഖബറക്കം.