അമ്പലപ്പുഴ : ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൊപ്പാറക്കടവ് വടക്കൻ പറമ്പിൽ ക്രിസ്റ്റഫർ ആണ് അറസ്റ്റിലായത്.

മൂന്ന് ദിവസം മുൻപായിരുന്നു സംഭവം. അയൽവാസിയായ കുട്ടി ഇയാളുടെ വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാനെത്തിയിരുന്നു. അപ്പോഴാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടി ഇത് രക്ഷാകർത്താക്കളോട് വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.