കോഴിക്കോട്: കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ചിരിയും അമ്പരപ്പും ഉയർത്തുകയാണ് വിിവാദ ഇസ്ലാമിക പ്രാസംഗികൻ റഹ്മത്തുള്ള ഖാസിമി മൂത്തേടത്തിന്റെ ഒരു പ്രസംഗം ശകലം. ജ്യൂസ് കണ്ടുപിടിച്ചത്  {{ജൂതന്‍മാ}}രാണെന്നും അതിനാൽ അത് കുടിക്കരുതെന്നുമാണ് ഖാസിമി ഹാസ്യത്മകമായി പറയുന്നത്. എന്നാൽ ഇത് അങ്ങനെ തമാശയായി കാണാൻ കഴിയില്ലെന്നും ഭക്ഷണത്തിൽപോലും വർഗീയത കലർത്തുന്ന നടപടിയായിപ്പോയി എന്നും വിമർശനം ഉയരുന്നുണ്ട്.

ഖാസിമിയുടെ പ്രചരിക്കുന്ന പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെയാണ്. തിന്നുന്നത് എന്ത് വേണം പറ. ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്. എന്തുകൊണ്ട്, പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കില്ല. ജ്യൂസ് എന്നഒരു വർഗമുണ്ടല്ലോ. അവർ നമ്മുടെ ശത്രുക്കളല്ലേ. അവരാണ് ജ്യൂസ് കണ്ടുപിടിച്ചത്. ജ്യൂസ് എന്നാൽ യഹൂദന്മാർ. ജ്യൂസ് കൊണ്ടുന്നവർ ആരാ. ജ്യൂസ്. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. ജ്യൂസ് ലോകത്ത് പണ്ടുണ്ടായിരുന്നില്ല. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നവർ ആരാ. ജ്യൂസ്.  {{ജൂതന്‍മാര്‍}}. ജ്യൂസ് കഴിക്കാനേ പാടില്ല'.

എന്നാൽ ഇപ്പറഞ്ഞതൊന്നും പൊട്ട അബദ്ധങ്ങൾ ആണ് എന്നതാണ് വസ്തുത. ജ്യൂസ് എന്നത് യഹൂദന്മാരുടെ കണ്ടെത്തൽ അല്ല. അത് മിഡിൽ ഈസ്റ്റിൽ കൊണ്ടുവന്നവരും അവർ അല്ല. ജ്യൂസിന് ഒരു പിതാവിന്റെ ആവശ്യമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരാണികകാലം തൊട്ടെ പഴച്ചാറുകൾ ഉപയോഗിക്കുന്നുണ്ട്. പഴം വെള്ളത്തോട് യോജിക്കില്ല എന്ന് ഖാസിമി പറഞ്ഞതും പൊട്ടത്തെറ്റാണെന്ന് വസ്തുക. ഇതോടെ നവമാധ്യമങ്ങളിൽ ട്രോളുകളും സജീവമാണ്. 'ബിയർ കണ്ടെത്തിയത് ബീരാൻ, അതിനാൽ കുടിക്കാം' എന്നൊക്കെയായ ട്രോളന്മാർ ഖാസിമിയെ എടുത്തു കുടയുകയാണ്.

മുക്കം ഖുറാൻ സ്റ്റഡി സെന്ററിന്റെ വീഡിയോ റഹ്മത്തുള്ള ഖാസിമി മുത്തേടത്ത് എടക്കരയിലെ പള്ളിപ്പടി ഓഡിറ്റോറിയത്തിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നാണ് എന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. സുന്നി ഇ കെ വിഭാഗത്തിന്റെ പ്രസംഗികനായ ഖാസിമി നേരത്തെയും വലിയ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.

ഖസാക്ക് അശ്ളീല കൃതി; കോണി സ്വർഗത്തിലേക്കുള്ളത്

ഖസാക്കിന്റെ ഇതിഹാസവും രണ്ടാമൂഴവുമൊക്കെ അശ്ളീല പുസ്തങ്ങൾ ആണെന്നും ഇതൊന്നും വായിക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസംഗം വൻ വിവാദമായിരുന്നു. ഖസാക്കിലെ രവി സ്ത്രീകളെ വ്യഭിചരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവൻ ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതുപോലെ തന്നെ കോണി സ്വർഗത്തിലേക്കുള്ള വഴിയാണെന്നും, സത്രീകൾ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് അനിസ്ലാമിക്മാണെന്നും പറഞ്ഞത് അദ്ദേഹത്തിന് തിരുത്തേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്.

'കോണി സ്വർഗത്തിലേക്കുള്ള കോണിയാണ് എന്ന് ഞാൻ ഒരുസ്ഥലത്ത് പ്രസംഗിച്ചത് വാട്‌സ്ആപ്പിൽ ആരോ വലിയ വിഷയമാക്കിയെന്നുകേട്ടു. ഞാനത് പറഞ്ഞത് നിങ്ങൾ വളരെ ഗൗരവമായി അത് ചിന്തിക്കണം. ഞാനൊരു ലീഗിന്റെ ലാഭംകൊണ്ട് ജീവിക്കുന്ന ആളല്ല. ഞാൻ ലീഗുകൊണ്ട് ഭൗതികമായ ലാഭം ഇന്നുവരെ കിട്ടിയിട്ടില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. ഒരു പ്രതിസന്ധിഘട്ടംപോലും എനിക്കുണ്ടായിട്ടുണ്ട്. ലീഗിന്റെ ഒരു സഹായംതേടിയിട്ടുമില്ല എന്നെ സഹായിച്ചിട്ടുമില്ല. എനിക്ക് അത് ആവശ്യവുമില്ല.

ഞാനിത് ഉദേശിക്കുന്നത് ലീഗിന്റെ കോണി ബഹുമാനപ്പെട്ട പൂക്കോയതങ്ങൾ ചാരിയകോണിയാണ്. അത് സ്വർഗത്തിലേക്കുള്ള കോണിയാണ്. പൂക്കോയതങ്ങൾ ഈ ഉമ്മത്തിന്റെ ഒരു വലിയ്യാണ് എന്ന് എന്റെ വിശ്വാസമാണ്. എനിക്ക് ഇവിടെ എന്റെ വിശ്വാസം കൊണ്ടുനടക്കാനുള്ള സ്വാതന്ത്യമുണ്ട്. ബാഫഖിതങ്ങൾ ചാരിയ കോണിയാണ്. അതും സ്വർഗത്തിലേക്കുള്ള കോണിയാണ്. ഇസ്മാഇൽ സാഹിബ് ചാരിയ കോണിയാണ്. അതും സ്വർഗത്തിലേക്കുള്ള കോണിയാണ് എന്നാണ് എന്റെ വിശ്വാസം. കാരണം അവരൊക്കെ ദുനിയാവിന് വേണ്ടി അധ്വാനിച്ചവരല്ല. ഉള്ളതെല്ലാം സമുദായത്തിന് നൽകി സമുദായത്തിന് വേണ്ടി സമർപിച്ചു. ഉപ്പ് വെള്ളത്തിൽ ലയിച്ചതുപോലെ സമുദായത്തിന് വേണ്ടി ഉരുകിത്തീർന്ന് മരിച്ചുപോയ ആളുകളാണ്. അവർ ചാരിയ കോണിയാണ് ഞാനീകാണുന്ന കോണി. അത് പാണക്കാട് സയ്യിദ് കുടുംബം പിടിക്കുന്ന കാലത്തോളം ഞാനത് പിടിക്കും. കാരണം അത് എന്താണെങ്കിലും തമ്മിൽഭേദവുമാണ്. അവർ മുത്ത് നബിയുടെ പേരക്കുട്ടികളാണ്. പിന്നെ ഇവിടെ കേരളീയ നേതൃത്വത്തിൽ ഇന്ന് പാണക്കാട് നേതൃത്വത്തെപ്പോലെ സാമൂഹ്യരംഗത്ത് നേതൃത്വമാക്കാൻ പറ്റിയ ഒരു വിഭാഗം ഇല്ല എന്ന് എനിക്ക് ഉറച്ചവിശ്വാസം ഉണ്ട്.'- ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം തടിയൂരിയത്.

മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാടില്ല

മുസ്ലിം സ്ത്രീകൾ തെരഞ്ഞെുടുപ്പിൽ മൽസരിക്കുന്നത് അനിസ്ലാമികമാണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം തിരുത്തുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ഉണ്ടാക്കിയത് മുസ്ലീങ്ങൾ അല്ലെന്നും അതിനാൽ ഇസ്ലാമിക പ്രബോധനം നൽകിയതിനുശേഷം സ്ത്രീകളെ ഇവിടെ തെരഞ്ഞെടുപ്പ് രംഗത്ത് ഇറക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വിഷയത്തിലെ ഖാസിമയുടെ വിശദീകരണക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടത് ജനപ്രതിനിധി സഭകളിൽ മത്സരിക്കുന്ന പെണ്ണുങ്ങൾക്ക് ആത്മീയമായ ക്ലാസുകൾ നൽകുകയും അവരുടെ പരിധി പൂർണമായും അവർക്ക് നിശ്ചയിച്ചുകൊടുക്കുകയും കൃത്യമായ പരിധിയിൽ അവർ ഒതുങ്ങിനിൽക്കുകയും, അവർ അച്ചടക്കം പാലിക്കുകയും ഇതൊരു സമുദായ സേവനമാണ്, ഇത് ഞാൻചെയ്തില്ലെങ്കിൽ കഴിയൂല്ല, എന്റെ ബാധ്യതയാണ്, ഞാൻ സമുദായത്തിന് വേണ്ടി അവിടെ ഒരു ആളായി നിൽക്കുകയാണ് എന്ന ഒരു ഉറച്ചവിശ്വാസത്തോടെ അച്ചടക്കത്തോടെ മുസ്ലിം പെണ്ണുങ്ങൾ മനസ്സിൽ കൈപ്പാണെങ്കിലും അത് നിർവ്വഹിക്കാൻ തയ്യാറാവണം.

അവരെ നിയന്ത്രിച്ച് കാര്യങ്ങളൊക്കെ ഒരു സമുദായ സേവനമെന്നനിലയിൽ ഭർത്താവ് അവരുടെ കൂടെയുണ്ടാവുകയും പിന്നെ പണ്ഡിതന്മാരോട് അതാത് സന്ദർഭത്തിൽ മതബോധമുള്ള പടച്ചോനെ പേടിയുള്ള പണ്ഡിതന്മാരുടെ ഉപദേശങ്ങൾതേടി അതാത് സന്ദർഭങ്ങളിൽ മുന്നോട്ട് പോണം. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, മുസ്ലിം ലീഗ് തന്നെ, ഞാൻ ഒരു ലീഗ് അനുഭാവിയാണ് എന്നതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത്. പണ്ഡിതന്മാരോട് ഇത്തരം സാഹചര്യങ്ങളിൽ അതായത് അഹ് ലുസുന്നത്തി വൽ ജമാഇലെ പണ്ഡിതന്മാർ അവരോട് ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായി എന്താണ് ചെയ്യേണ്ടതെന്ന് അഭിപ്രായം ആരാഞ്ഞുതന്നെ മുസ്ലിം ലീഗ് മുന്നോട്ടുപോവണം. ഇല്ലെങ്കിൽ ഇത് വെളുക്കാൻതേച്ചത് പാണ്ടായിത്തീരും.'- ഇങ്ങനെ വിശദീകരണം നൽകിയാണ് ഖാസിമി അന്ന് തടിയൂരിയത്.