തൃശൂർ : തൃശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം സ്വദേശി മുഹമ്മദ് (72) ആണ് വെട്ടേറ്റു മരിച്ചത്. മകൻ ജമാൽ (33) ആണ് കൊലപാതകം നടത്തിയത്.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ജമാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.