കൊച്ചി: യുവതികളുടെ ശബരിമല ദർശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കടകൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താലിനോട് സഹകരിക്കണമെന്ന് കർമ്മസമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് കർമ്മസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ തലങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു.നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. തുടർച്ചയായുള്ള ഹർത്താലുകൾ അംഗീകരിക്കാനാവില്ലെന്നും വ്യാപാരികൾ

ശബരിമല കർമസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഭണ്ടാരത്തിൽ നിന്ന് പണം എടുക്കാൻ ഇനി അനുവദിക്കില്ലെന്ന് ശശികല വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹർത്താലിനെതിരെ കൈകോർക്കാൻ 64 സംഘടനകൾ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹർത്താൽ പ്രഖ്യാപിക്കുന്നത്. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സംഘപരിവാർ അഴിഞ്ഞാട്ടം. റോഡുകൾ തടഞ്ഞും ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചുമാണ് ശബരിമല കർമസമിതിയുടെയും ബിജെപിയുടെയും പ്രവർത്തകർ ആക്രമണം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടത്തിയ മാർച്ചിൽ വ്യാപക അക്രമം.

അക്രമസക്തരായ പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകരെ അടക്കം ആക്രമിച്ചു. ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെ അക്രമമുണ്ടായി. കാമറകൾ പിടിച്ചുവാങ്ങി നശിപ്പിച്ചു. യുവതികൾ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്കു പരിക്കേറ്റു. റോഡ് അരികിലെ ഫ്ളക്സ്ബോർഡുകൾ തകർത്തു. സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തും മാധ്യമപ്രവർത്തകർക്കു മർദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകൾ തകർത്തു.

അതേസമയം അതീവ സുരക്ഷാ വീഴ്‌ച്ചയാണ് സെക്രട്ടേറിയറ്റി ൽ നടന്നിരുന്നത്. മഹിളാ മോർച്ചയുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തെത്തി പ്രതിഷേധിച്ചു. അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിൽ പ്രതിഷേധക്കാർ കടന്നത് പൊലീസിന്റെ വീഴ്‌ച്ചയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ സമയം സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. തുടർന്ന് പൊലീസ് അകമ്പടിയോടെ അതിവേഗം മുഖ്യമന്ത്രി ഓഫീസിൽ നിന്ന് വാഹനത്തിൽ പുറത്തു പോയി.കൊല്ലത്ത് മനോരമയുടെ ഫോട്ടോഗ്രാഫർ വിഷണു സനലിന് ആക്രമണത്തിൽ പരിക്കേറ്റു. കൊച്ചിയിൽ കച്ചേരിപ്പടിയിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലും ബിജെപി പ്രതിഷേധം നടത്തുന്നുണ്ട്.