തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം അഴിച്ച് വിട്ട സംഘപരിവാർ ക്രിമിനലുകൾക്ക് എതിരെ നടപടി വരുന്നു. ഇത്തരത്തിൽ അക്രമം നടത്തിയ ക്രിമിനലുകൾക്ക് എതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു. ഇതിന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കലാപകാരികളെ പിടികൂടാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്നാണ് പേര്

ഇന്നലെ മുതൽ ആക്രമണങ്ങൾ വളരെ ഗൗരവത്തോടെ കണക്കാക്കി നടപടിയെടുക്കും. മാധ്യമപ്രവർത്തകരെ അക്രമിക്കുന്നതിനും അതിക്ഷേപിക്കാനും മുമ്പിൽ നിന്ന സംഘപരിവാർ പ്രവർത്തകരെ പ്രത്യേകം തിരിച്ചറിയാനും എളുപ്പമാണ്. ചാനൽ ക്യാമറകളിൽ തന്നെ ഇവരുടെ ചിത്രം പതിഞ്ഞിട്ടുള്ളതിനാൽ ഒരാളെയും വെറുതെ വിടേണ്ടതില്ലെന്ന നിർ്‌ദ്ദേശമാണ് ഡിജിപി നൽകിയിരിക്കുന്നത്.

ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അക്കാര്യവും വിശദമായി അന്വേഷിക്കും. ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു. ഇന്നും ഇന്നലെയും സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെ സ്ത്രീകൾ അടക്കമുള്ള മാധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇന്ന് തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരുടെ മാർച്ചിനിടെയും മാധ്യമങ്ങൾക്ക് നേരെ വ്യാപകമായി ആക്രമണം നടന്നു. ഇതിന് പിന്നാലെ പ്രതിഷേധ സൂചകമെന്നോണം മാധ്യമ പ്രവർത്തകർ ബിജെപി പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നത് നിറുത്തിവച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മാധ്യമങ്ങൾ ബിജെപി പരിപാടികളിൽ നിന്നും വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഭക്തിയുടെ പേരിൽ ആര്എസ്എസ് ക്രിമിനലുകൾ അഴിച്ചുവിട്ട കലാപത്തിനെതിരെ മാധ്യമപ്രവർത്തകർ. സംഘപരിവാർ നേതാക്കളുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ചും വർഗ്ഗീയ പരാമർശങ്ങളും മനുഷ്യനെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കെപി ശശികലയെ പോലുള്ളവരുടെ വാർത്താ സമ്മേളനത്തിന് പ്രസ്‌ക്ലബ് നൽകാതെയുമാണ് മാധ്യമപ്രലവർത്തകർ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇന്നലെ യുവതികൾ പ്രവേിശിച്ചത് മുതൽ വലിയ രീതിയിലാണ് മാധ്യമപ്രവർത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതാണ് സംസ്ാനത്ത് ഉടനീളം കാണുന്നത്.

കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനം കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ ബഹിഷ്‌ക്കരിച്ചു.(സംഘപരിവാർ അനുകൂല ചാനലുകൾ പങ്കെടുക്കുന്നുണ്ട്) സംസ്ഥാനമൊട്ടാകെ മാധ്യമ പ്രവർത്തകർക്ക് നേരേ നടക്കുന്ന സംഘപരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.കെപി ശശികലക്ക് വാർത്താ സമ്മേളനം നടത്താൻ പ്രസ് ക്ലബ് നൽകാനാവില്ലന്ന് കോട്ടയം പ്രസ് ക്ലബ് നിലപാടെടുത്തു.പിഎസ് ശ്രീധരൻപിള്ളയുടെ വാർത്താ സമ്മേളനം തിരുവനന്തപുരത്ത് ബഹിഷ്‌ക്കരിച്ചിരുന്നു മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരൻപിള്ളയുടെ വാർത്താ സമ്മേളനം തിരുവനന്തപുരത്ത് ബഹിഷ്‌കരിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ ആക്രമണം അഴിച്ചു വിടുകയാണ് ബിജെപി പ്രവർത്തകർ. മാധ്യമപ്രവർത്തകരെ തിരഞ്ഞു പിടിച്ചാണ് ഇന്നലെ ആക്രമിച്ചത്. ഇതിൽ വനിതയെന്ന പരിഗണന പോലും നൽകാതെ ബിജെപി പ്രവർത്തകർ ഇന്നലെ കൈരളി പീപ്പിൽ ടിവി പ്രവർത്തകയെ ആക്രമിച്ചിരുന്നു. ഇന്ന് മാധ്യമങ്ങളിൽ എല്ലാം കൈരളി പീപ്പിളിന്റെ ക്യാമറാ പേഴ്‌സൺ ഷാജില കണ്ണീരോടെ ക്യാമറയും ഏന്തി നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഷാജില ആക്രമിക്കപ്പെട്ടത്