ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഹോങ്കോങിനെ 155 റൺസിന് കീഴടക്കി സൂപ്പറായി സൂപ്പർ ഫോറിലെത്തിയ പാക്കിസ്ഥാൻ സ്വന്തമാക്കിയത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന(റൺസിന്റെ അടിസ്ഥാനത്തിൽ) രണ്ടാമത്തെ ജയം. 2007ൽ കെനിയക്കെതിരെ ജൊഹാനസ്ബർഗിൽ ശ്രീലങ്ക നേടിയ 172 റൺസിന്റെ ജയമാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വിജയ മാർജിൻ.

അയർലൻഡിനെതിരെ ഇന്ത്യ 2018 143 റൺസിന് ജയിച്ചതാണ് വിജയമാർജിനിൽ മൂന്നാം സ്ഥാനത്ത്. 2018ൽ കറാച്ചിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാൻ 143 റൺസിന് ജയിച്ചത് നാലാം സ്ഥാനത്തും 2019ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് 137 റൺസിന് ജയിച്ചത് അഞ്ചാം സ്ഥാനത്തുമാണ്.

ടി20 ക്രിക്കറ്റിൽ ഹോങ്കോങ് ടീമിന്റെ ഏറ്റവും ചെറിയ ടീം ടോട്ടലാണിത്. 2014ൽ നേപ്പാളിനെതിരെ നേടിയ 69 റൺസായിരുന്നു ഇതിന് മുമ്പത്തെ ഹോങ്കോങിന്റെ ഏറ്റവും ചെറിയ ടീം സ്‌കോർ. പാക്കിസ്ഥാനെതിരെ ടി20 ക്രിക്കറ്റിൽ ഏതെങ്കിലും ടീമിന്റെ ഏറ്റവും ചെറിയ ടീം സ്‌കോറാണിത്. 2018ൽ വെസ്റ്റ് ഇൻഡീസ് 60 റൺസിന് പുറത്തായതായിരുന്നു പാക്കിസ്ഥാനെതിരെയുള്ള ഒരു ടീമിന്റെ ഏറ്റവും ചെറിയ ടീം ടോട്ടൽ.

ഏഷ്യാ കപ്പ് ക്രിക്കറ്റിലെയും ഷാർജ സ്റ്റേഡിയത്തിലെയും ഏറ്റവും ചെറിയ ടീം ടോട്ടലുമാണ് ഇന്ന് ഹോങ്കോങ് കുറിച്ച 38 റൺസ്. ഇതിന് പുറമെ ഹോങ്കോങിനെതിര പാക്കിസ്ഥാൻ കുറിച്ച 193 റൺസ് ടി20 ഫോർമാറ്റിൽ ഏഷ്യാ കപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ്. കഴിഞ്ഞ മത്സരത്തിൽ ഹോങ്കോങിനെതിരെ ഇന്ത്യ കുറിച്ച 192 റൺസാണ് പാക്കിസ്ഥാൻ ഇന്ന് മറികടന്നത്.

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പൊരുതി നോക്കിയതിന്റെ ആത്മവിശ്വാസത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടന്ന ഹോങ്കോങിന് ഹോങ്കോങ് 10.4 ഓവറിൽ 38 റൺസിന് ഓൾ ഔട്ടായവുകയായിരുന്നു.8206143310 എന്നിങ്ങനൊയായിരുന്നു ഹോങ്കോങ് ബാറ്റർമാരുടെ പ്രകടനം. 155 റൺസിന്റെ കൂറ്റൻ ജയവുമായി പാക്കിസ്ഥാൻ സൂപ്പർ ഫോറിലെത്തുന്ന നാലാമത്തെ ടീമായി.