ദോഹ: ലോകത്തിൽ പണം കൊടുത്തു വാങ്ങാവുന്ന എല്ലാ ആഘോഷങ്ങളും ഒത്തൊരുമിക്കുന്ന വേദികളായിരുന്നു ഇതുവരെയുള്ള ലോകകപ്പ് ഫുട്ബോൾ മത്സരവേദികളെല്ലാം തന്നെ. കേവലമൊരു കായിക മത്സരത്തിനുമപ്പുറം, ലോകം ഒത്തുചേരുന്ന ഉത്സവമായിരുന്നു. അതെല്ലാം കേവലം ഗതകാല സ്മരണകൾ മാത്രമാക്കിക്കൊണ്ടാണ് നിരവധി നിയന്ത്രണങ്ങളോടെ ഇത്തവണ ഖത്തറിൽ ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പിന്റെ ശോഭ കെടുത്തിക്കളഞ്ഞു എന്ന് പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നതും അതുകൊണ്ടുതന്നെ.

ഇതുവരെയുള്ള ലോകകപ്പ് വേദികളിൽ ഒന്നും തന്നെ കാണാതിരുന്ന നിയന്ത്രണങ്ങൾ ആരാധകരേയും ഒരുപാട് അലസോരപ്പെടുത്തുന്നുണ്ട് എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. അദ്ധ്യാപകരുടെ നിരീക്ഷണത്തിൻ കീഴിൽ സ്‌കൂൾ മത്സരങ്ങൾ കാണുന്ന പ്രതീതിയാണെന്നാണ് ഒരു ആരാധകൻ അതേക്കുറിച്ച് പറഞ്ഞത്. കടുത്ത നിയന്ത്രണങ്ങളുടെ ചില കഥകൾ ഇവിടെ കാണാം.

മദ്യം ടെലെസ്‌കോപ്പിനുള്ളിലും

ഒരല്പം മദ്യമില്ലെങ്കിൽ കളികാണുന്നതിൽ ആവേശമില്ലെന്ന് കരുതുന്ന നിരവധിഫുട്ബോൾ ആരാധകരുണ്ട്. പ്രത്യേകിച്ച് തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ടീമിന്റെ കളിയാണെങ്കിൽ, ലഹരിയുടെ കരുത്തിൽ, ടീമിന് കൂടുതൽ ആവേശം പകരാൻ കഴിയുമെന്ന അവർ കരുതുന്നു. മെക്സിക്കൻ ആരാധകരും അത്തരത്തിൽ ചിന്തിക്കുന്നവരായിരുന്നു. അതുകൊണ്ടു തന്നെയാണ് നിരോധിക്കപ്പെട്ട മദ്യം സ്റ്റേഡിയത്തിനകത്ത് കടത്താൻ അവർ കുറുക്കുവഴി തേടിയതും.

ബൈനോക്കുലർ മാതൃകയിലുള്ള ഫ്ളാസ്‌കിനകത്ത് മദ്യം നിറച്ചായിരുന്നു അവർ മദ്യക്കടത്തിന് ശ്രമിച്ചത്. പക്ഷെ, സെക്യുരിറ്റി ചെക്കിംഗിൽ പണി പാളി. അത്തരത്തിൽ ഒരു ആരാധകനെ മൂന്ന് സെക്യുരിറ്റി ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന്റെയും മദ്യം പിടിച്ചെടുക്കുന്നതിന്റെയും വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അതിൽ ഒരു ഉദ്യോഗസ്ഥൻ മറ്റൊരു ഉദ്യോഗസ്ഥനോട് ബൈനോക്കുലറിൽ സംശയകരമായ എന്തോ ഉണ്ടെന്ന് പറയുന്നുണ്ട്. അതിനു ശേഷമാണ് അയാൾ അത് വിശദമായി പരിശോധിക്കുന്നത്. അതിൽ മദ്യം കണ്ടെത്തുന്നതും.

അറബ് വസ്ത്രം ധരിച്ചവർക്കും പണികിട്ടി

ഒരു വിദേശ രാജ്യം സന്ദർശിക്കുമ്പോൾ അവിടത്തെ പരമ്പരാഗത വസ്ത്രങ്ങൾ അണിയുക എന്നത് ഏതൊരു സഞ്ചരിയുടെയും കൗതുകമാണ്. പ്രത്യേകിച്ചും സമൂഹ മധ്യമങ്ങൾ സജീവമായ കാലത്ത്, അത്തരത്തിൽ വസ്ത്രങ്ങൾ ധരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക എന്നത് പലർക്കും ഹരവുമാണ്. അതുതന്നെയാണ് ലോകകപ്പ് കാണുവാൻ ഖത്തറിൽ എത്തിയ പല ആരാധകർക്കും ഉള്ളത്. എന്നാൽ, കരശന നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിൽ പരമ്പരാഗത വസ്ത്രം ധരിക്കുന്നതിനും നിയന്ത്രണങ്ങൾ വന്നിരിക്കുന്നു.

പരമ്പരാഗത അറബിൽ വസ്ത്രങ്ങളും തലപ്പാവും ധരിച്ച് മദ്യം വിളമ്പുന്ന ബാറുകളിൽ കയറരുത് എന്നാണ് വിദേശികൾക്ക് നല്കിയിരിക്കുന്ന കർശന നിർദ്ദേശം. തദ്ദേശവാസികളുടെ പ്രതിഷേധമുണ്ടാകുമെന്നും, ഇസ്ലാമിനെ അവഹേളനമ്കും എന്ന ഭയത്താൽ ആണ് ഇത്തരമൊരു നടപടി. ദോഹയിലെ നിരവധി ബാറുകളിലെ സുരക്ഷാ ഉദ്യോഗസ്ഥർണ് വിദേശികളെ അറബ് വസ്ത്രമണിഞ്ഞ് ബാറിൽ പ്ര്വേശിക്കുന്നതിൽ നിന്നും വിലക്കുന്നത്. തദ്ദേശവസികളിൽ നിന്നും, തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു എന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം എന്ന് അവർ പറയുന്നു.

കാൽമുട്ടോളം നീണ്ടു നിൽക്കുന്ന തവബ് എന്നറിയപ്പെടുന്ന വസ്ത്രവും ഗുട്ര എന്ന തലപ്പാവും ഫുട്ബോൾ പ്രേമികൾക്കിടയിൽ ഒരു ഹരമായി മാറിയിരിക്കുകയാണ്. ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളുടേയും നിറങ്ങളിൽ ഈ പരമ്പരാഗത വസ്ത്രങ്ങൾ തയ്യാറാക്കി വിൽപനക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഇറാനിൽ മുൻ ദേശീയ ഫുട്ബോൾ താരം അറസ്റ്റിൽ

ലോകകപ്പ് വേദിയിൽ ദേശീയഗാനം ആലപിക്കാതെ, ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളോട് ഇറാൻ ടീം പ്രതിഷേധിച്ചത് ആഗോള തലത്തിൽ തന്നെ വലിയൊരു വാർത്തയായിരുന്നു. കടുത്ത മതനിയമങ്ങളിൽ നിന്നുള്ള മോചനം ആവശ്യപ്പെട്ട് ഇറാനിൽ നടക്കുന്ന പ്രക്ഷോഭം ലോക ശ്രദ്ധയിൽ എത്തിക്കുവാൻ അവർക്ക് ഇതുവഴി കഴിയുകയും ചെയ്തു. ഇപ്പോഴിതാ, പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെ വിമർശിച്ച, ഇറാൻ ദേശീയ ഫുട്ബോൾ ടീമിൽ അംഗമായിരുന്ന ഒരു കളിക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നു.

ഖത്തറിലേക്കുള്ള ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട വോറിയ ഗഫോറിയെയാണ് അദ്ദേഹത്തിന്റെ പ്രാദേശിക ക്ലബ്ബായ ഫൂലാൻഡ് ഖുസെസ്താനിൽ ഒരു പരിശീലന പരിപാടിക്കിടയിൽ അറസ്റ്റ് ചെയ്തത്. സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ പിന്തുണക്കുന്നു എന്നാണ് ഗഫോറിക്ക് നേരെ ആരോപിക്കപ്പെടുന്ന കുറ്റം. ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22 കാരി പൊലീസ് കസ്റ്റഡിയിൽ മരിച്ചതോടെയായിരുന്നു പൊതുജന പ്രക്ഷോഭം ഉയർന്നു വന്നത്.

കുർദ്ദിഷുകൾക്ക് ഭൂരിപക്ഷമുള്ള പടിഞ്ഞാറൻ മേഖലയിലാണ് പ്രക്ഷോഭം കൂടുതൽ ശക്തമായിരിക്കുന്നത്. ഇതുവരെ 400 പേരുടെ മരണത്തിനിടയാക്കിയ, സർക്കാരിന്റെ ക്രൂരമായ അടിച്ചമർത്തൽ നടപടികളുടെ ഒരു വിമർശകനായിരുന്നു ഗഫോറി. കുർദ്ദിഷ് വംശജനുമാണ് അദ്ദേഹം.