പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർത്ഥി മരിച്ചു, ആറുപേർക്ക് പരുക്കേറ്റു. ത്യക്കരിപ്പുർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. വടകര സ്വദേശി മസ്‌ക്കർ, പെരുമ്പ സുഹൈർ, മഞ്ചേശ്വരം മുബഷീർ, ചെറുപുഴ ആഡ്രിൻ, അബ്ദുൾബാസിത്ത്, ഡ്രൈവർ പെരുമ്പയിലെ റമീസ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ പരിയാരം ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയിൽ റേഡിയോളജി വിദ്യാർത്ഥികളായ ആറുപേരും പാലക്കയംതട്ടിലേക്ക് പോകുകയായിരുന്നു. മുന്നിൽ പോകുകയായിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.