കോട്ടയം: മണിമല കരിമ്പനക്കുളത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു ( 52 ) ആണ് മരിച്ചത്. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീടിന് സമീപത്തെത്തിയ ഷാൻ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.