കണ്ണൂർ: കെ.റെയിൽ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കെ.റെയിൽ വിശദീകരയോഗം മുഖ്യമന്ത്രി നടത്തുമ്പോൾ അതിനെ എതിർക്കുന്നവരുടെ എണ്ണം കൂടിവരികയാണ് കമ്യുണിസ്റ്റ് കുടുംബങ്ങൾ വരെ കെ.റെയിൽ പദ്ധതിയെ രഹസ്യമായും പരസ്യമായും എതിർക്കുന്നുണ്ട് ശാസ്ത്രസാഹിത്യ പരിഷത്തും സിപിഐയും പദ്ധതിക്കെതിരെയാണ്. സി. പി. ഐ ഉന്നത നേതാവിന്റെ മകൻ പോലും പദ്ധതിക്കെതിരെ രംഗത്തു വന്നിട്ടുണ്ട് രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പിലാക്കാൻ രണ്ടുമണിക്കൂർ പോലും നിയമസഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ല. അടച്ചിട്ട മുറിയിൽ വി.വി.ഐ.പികളുമായി ചർച്ച ചെയ്യുകയല്ല മുഖ്യമന്ത്രി വേണ്ടത്.നിയമസഭയിൽ ചർച്ച ചെയ്യുകയാണ് വേണ്ടത് ജനങ്ങൾ തെരഞ്ഞെടുത്ത എംഎ‍ൽഎമാരോട് പദ്ധതി യോ ഡി.പിആറും പദ്ധതി ചെലവും അതുകൊണ്ടുണ്ടാകുന്ന ഗുണദോഷങ്ങളും സർക്കാർ തുറന്നു പറയണം. 560 കിലോമീറ്റർ തെക്കുവടക്ക് ഏഴു മീറ്റർ മുതൽ അങ്ങോട്ടു ഉയരത്തിൽ മതിൽ നിർമ്മിക്കുന്നത് കേരളത്തെ വിഭജിക്കും 500 മീറ്റർ ഇടവിട്ട് അണ്ടർ പാസ് നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അതിനിടെയിലുള്ള ജനങ്ങൾ എങ്ങനെ പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം 2018-2019 വർഷങ്ങളിലെ പ്രളയം കണ്ടതും അനുഭവിച്ചതുമാണ് കേരളം വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാത്ത അവസ്ഥ കഴിഞ്ഞകാലങ്ങളിൽ നമ്മൾ കണ്ടതാണ്.കെ.റെയിൽ എങ്ങനെ കേരളത്തിൽ ലാഭകരമാകുമെന്ന് സർക്കാർ പറയുന്നില്ല' ഇന്ത്യയിൽ മറ്റെല്ലാ സ്ഥലങ്ങളിലും ബ്രോഡ്‌ഗേജ് നടപ്പിലാക്കിയപ്പോൾ കെ. റെയിലിൽ സ്റ്റാൻഡേഡ് ഗ്യാരേജ് നടപ്പിലാക്കുന്നത് എന്തിനു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം' അഞ്ചടി മീറ്റർ ബ്രോഡ്‌ഗേജുള്ളപ്പോൾ നാലു മീറ്റർ സ്റ്റാൻഡേർഡ് ഗേജുണ്ടാക്കിയതെന്തിനെന്ന് വ്യക്തമാക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. 64000 കോടി രൂപ ചെലവിൽ നടപ്പിലാക്കുമെന്നു സംസ്ഥാന സർക്കാർ പറയുന്ന പദ്ധതിക്കായി 2 ലക്ഷം കോടി രൂപ ചെലവു വേണ്ടി വരുമെന്നാണ് നീതി ആ യോഗ് പറയുന്നത് 4 ലക്ഷം കോടി രൂപയാണ് 1957- മുതൽ 2001 വരെ കേരളത്തിന്റെ പൊതു കം 2025 ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വന്ദേ ഭാരത് പദ്ധതി പ്രകാരം 200 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടുമെന്നിരിക്കെ അതിനു സ്ഥലം ഏറ്റെടുത്തു കൊടുക്കേണ്ട സർക്കാർ സിൽവർ ലൈൻ പദ്ധതിക്കായി ധൃതികൂട്ടുന്നതെന്തിനെന്ന് വ്യക്തമാക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി ഉന്നതവിദ്യാഭ്യാസ മന്ത്രി നൽകിയ ശുപാർശ അംഗീകരിച്ച് കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയ ഗവർണ്ണറുടെ നടപടി അപമനാകരമാണെന്നും സിദ്ദിഖ് പറഞ്ഞു. കേരളത്തിലെ സർവ്വകലാശാലകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കരാളഹസ്തത്തിൽ പെട്ടിരിക്കുകയാണെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റ ഇടക്കാല ഉത്തരവോടെ വ്യക്തമായതായും ടി സിദ്ദീഖ് ആരോപിച്ചു. കണ്ണൂർ വിസി നിയമനം, സിൻഡിക്കേറ്റ്, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവിടങ്ങളിൽ നടന്ന നിയമനങ്ങൾ സുതാര്യമില്ലാതെയാണ്. മറ്റൊരാൾക്കും പ്രവേശനം നൽകാതെ സർവ്വകലാശാലകളെ മാർക്‌സിസ്റ്റ് വൽക്കരിച്ചിരിക്കുകയാണ്. താൻ ചാൻസലർ പോസ്റ്റ് രാജിവയ്ക്കുകയാണെന്ന് ഗവർണർ പറഞ്ഞത് തെറ്റാണ്.

ചാൻസലർ പോസ്റ്റ് കൃത്യമായി ഉപയോഗിക്കുന്നില്ല എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് മന്ത്രിയുടെ ശുപാർശക്കത്ത് പരിഗണിച്ച് കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകിയ ഗവർണ്ണറുടെ നടപടി. മുൻ കാലത്ത് വിസി മാരെ കാണാൻ ഇ.എം.എസടക്കമുള്ളമുഖ്യമന്ത്രിമാർ അങ്ങോട്ടാണ് പോയതെങ്കിൽ ഇപ്പോൾ മന്ത്രിയുടെ മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരായി വി സി മാർ മാറിയെന്നും ടി സിദ്ദീഖ് ആരോപിച്ചു പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കുന്നതിനായി സർവ്വകലാശല അധ്യപക നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സർക്കാർ തയ്യാറാകണം. തെറ്റ് ചെയ്തതിന് ശേഷം കുറ്റസമ്മതം നടത്തുന്നതല്ല ഗവർണ്ണർ വേണ്ടത്. പ്രോ ചാൻസലറായ മന്ത്രിയെ തിരുത്തുകയായിരുന്നു ചാൻസലർ കൂടിയായ ഗവർണ്ണർ ചെയ്യേണ്ടത്. ഇവിടെ രണ്ടു പേരും നിയമലംഘനം നടത്തിയിരിക്കുകയാണ്.
ഗവർണ്ണർ നീതിബോധത്തോടെയല്ല ചാൻസലർ പദവി ഉപയോഗിച്ചത്.

രാഷ്ട്രീയ ഇടപെടൽ തുടരില്ലെങ്കിൽ സ്ഥാനത്ത് തുടരാം എന്ന ഗവർണ്ണറുടെ പുതിയ പ്രസ്താവന ചാൻസലറും മുഖ്യമന്ത്രിയും തമ്മിൽ രഹസ്യ ധാരണയായോയെന്ന സംശയം ഉണർത്തുന്നതാണ്. നിയമ ലംഘനം നടത്തിയഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് കണ്ണൂർ സർവ്വകലാശല പരീക്ഷ മൂല്യനിർണ്ണയ ക്യാംപിൽ നിന്ന് സീനിയർ അദ്ധ്യാപകനെ മാറ്റിയിരിക്കുകയാണ്.ജൂനിയർ അദ്ധ്യാപകന് ചുമതല നൽകിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അദ്ധ്യാപകർ ക്യാംപ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. പരീക്ഷാ ഫലങ്ങൾ അട്ടിമറിക്കാനാണോ ഇതു ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരം കാര്യങ്ങൾ കണ്ണൂം പൂട്ടി അംഗീകരിക്കാനാവില്ലെന്നും ടി സിദ്ദീഖ് പറഞ്ഞു. സർവ്വകലാശാലകളിലെ തെറ്റായ ഇടപെടലുകളെ ചെറുക്കാൻ കെപിസിസി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന ദിവസങ്ങളിൽ ഇത്തരം പ്രവണതകൾക്കെതിരെ അതിശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ടി.സിദ്ദിഖ് പറഞ്ഞു വാർത്താ സമ്മേളനത്തിൽ ഡി.സിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, രഞ്ചിത് നാറാത്ത് എന്നിവരും പങ്കെടുത്തു.