ബെംഗളൂരു: ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ കാരണം സോഷ്യലിസവും മതേതരത്വവുമാണെന്ന് എംപിയും ബിജെപി യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. മോദി സർക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു തേജസ്വി സൂര്യയുടെ പരാമർശം.

ഇന്ത്യയിലെ നിരവധി പ്രശ്നങ്ങൾക്ക് അടിസ്ഥാനം സോഷ്യലിസത്തെയും മതേതരത്വത്തെയും കുറിച്ചുള്ള പ്രത്യയശാസ്ത്രങ്ങളാണെന്നാണ് തേജസ്വി സൂര്യ പറഞ്ഞത്. മതേതരത്വം മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടാക്കിയെന്നും ഹിന്ദുക്കളെ വൻതോതിൽ ബാധച്ചെന്നും തേജസ്വി ആരോപിച്ചു.

ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങൾ അവരുടെ ആത്മാഭിമാനവും ബഹുമാനവും നഷ്ടപ്പെടുത്തിയെന്നും തേജസ്വി ആരോപിച്ചു.