ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടി കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ രക്ഷിതാക്കളെ കുറ്റപ്പെടുത്തി തെലങ്കാന ആഭ്യന്തരമന്ത്രി. രക്ഷിതാക്കൾ കൂടുതൽ സമയവും മൊബൈൽ ഫോണിൽ ചെലവഴിക്കുന്നതുകൊണ്ടാണ് കുട്ടികൾ ചീത്തയാകുന്നത് എന്നാണ് മുഹമുദ് അലിയുടെ അഭിപ്രായം. കൂട്ടബലാൽസംഗം സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു മന്ത്രി.

കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുണ്ട്. കുട്ടികളെ സംരക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. എല്ലാ രക്ഷിതാക്കളോടും തങ്ങളുടെ കുഞ്ഞുങ്ങളെ വേണ്ടരീതിയിൽ ശ്രദ്ധിക്കണമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി മുഹമ്മൂദ് അലി അഭ്യർത്ഥിക്കുകയും ചെയ്തു.

കുട്ടികൾ തോന്നിതുപോലെ അലഞ്ഞു നടന്നാൽ അവരെ നിയന്ത്രിക്കാൻ പ്രയാസമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെയ് 28നാണ് ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ പതിനേഴുകാരിയായ പെൺക്കുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. ഭരണകക്ഷി എംഎൽഎയുടെ മകനുൾപ്പെട്ട കൂട്ടബലാൽസംഗത്തിൽ കേസിൽ അറസ്റ്റിലായ ആറുപേരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്.