കണ്ണുർ: തലശേരിയിൽ മനഃസാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്നാൽ കോൺഗ്രസ് -സി.പിഎം പാർട്ടികൾ നേതൃത്വം നൽകുന്ന മുന്നണികൾക്ക് വോട്ടു ചെയ്യില്ല.തലശേരിയിൽ ഒട്ടേറെ ബലിദാനികളുണ്ടായത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം കൊണ്ടാണ്.

അതിനാൽ സിപിഎമ്മിനെ എതിർക്കുകയെന്നതാണ് നയം.ആർ.എസ്.എസിനെയും സംഘ് പരിവാർ പ്രസ്ഥാനങ്ങളെയും പുച്ഛത്തോടെ സംസാരിക്കുന്നയാളാണ് വടകര എംപി കെ.മുരളീധരൻ ഇപ്പോൾ അദ്ദേഹം നേമത്ത് പോയി മത്സരിക്കുന്നത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനാണ് ' തലശേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിച്ചത് കോൺഗ്രസ് വാദത്തെ തുടർന്നാണ് കോടതിയിലും കോൺഗ്രസ് പത്രിക തള്ളുന്നതിനായി വാദിച്ചു.

അതു കൊണ്ട് തലശേരിയിൽ ഒരു കാരണവശാലും ബിജെപി കോൺഗ്രസിനും സിപിഎമ്മിനും വോട്ടു ചെയ്യില്ല 'സി.ഒ.ടി നസീർ ഇങ്ങോട്ട് വന്നിട്ടാണ് എൻ.ഡി.എയുടെ പിൻതുണ തേടിയത്. എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയില്ലാത്തതിനാൽ തനിക്ക് വോട്ടുതരണമെന്ന് അറിയിച്ചു. ഇതനുസരിച്ചാണ് നസീറിന് പിൻതുണ നൽകാൻ സംസ്ഥാന നേതൃത്വം തയ്യാറായത്.

എന്നാൽ പി.ജയരാജന്റ ഇടപെടൽ കാരണം അവസാനം നസീർ പിന്മാറുകയായിരുന്നുവെന്ന് വിനോദ് കുമാർ പറഞ്ഞു. കണ്ണുർ ജില്ലയിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്. ഇതിനെതിരെ പരാതി നൽകിയിട്ടും ഇലക്ഷൻ കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്നും വിനോദ് കുമാർ പറഞ്ഞു.