തലശ്ശേരി: അപകടനിലയിലായ പഴയ കെട്ടിടം നഷ്ടപരിഹാരം നൽകാതെ വാട കക്കാരെ ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചുമാറ്റാ നുള്ള ഉദ്യോഗസ്ഥരുടെ നീക്കം സംഘർഷ ത്തിൽ കലാശിച്ചു.ദേശീയപാതയിൽ വീന സ് ജംഗ്ഷനിലുള്ള ബിജെപി ഓഫീസ് ഉൾ പെടെയുള്ള പഴയ ഇരുനില കെട്ടിടം ഞായറാ ഴ്‌ച്ച രാവിലെ പൊളിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായത് വ്യാപാരി കളും ബിജെപി നേതാവ് എംപി.സുമേഷിന്റെ നേതൃത്വത്തിലെത്തിയ ഒരു സംഘം ബിജെപി.പ്രവർത്തകരും ഇടപെട്ട് പ്രവൃ ത്തി തടഞ്ഞതോടെ സ്ഥലത്ത് സംഘർഷം ഉണ്ടായത്.

വിവരമറിഞ്ഞ് തലശ്ശേരിയിൽ നിന്നും പൊലീസെത്തി സംഘർഷ നീക്കം തടയുകയായിരുന്നു. തുടർന്ന് നാളെ രാവിലെ തലശ്ശേരി സിഐ.ഓഫിസിൽ കെട്ടിട ഉടമയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞു പോയത് - ഇതേ തുടർന്ന് കെട്ടിടം പൊളിക്കുന്നത് താൽക്കാലിക മായി നിർത്തിവെക്കുകയായിരുന്നു.

നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തി ൽ തീരുമാനം ഉണ്ടായില്ലെന്നും പൊളിക്കാ നുള്ള ഉത്തരവിൽ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്ത കർ എത്തിയത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ ഇക്കഴിഞ്ഞ മഴയിൽ അടർന്നു വീണിരുന്നു.ഇത് ശ്രദ്ധ യിൽ പെട്ടതിനെ തുടർന്നാണ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പൊളിച്ചുമാറ്റാൻ തീരുമാനി ച്ചത് - സ്‌പെഷൽ ബ്രാഞ്ച് പൊലീസും വിഷയം മേലധികാരികൾ വഴി കലക്ടറെ അറിയിച്ചിരുന്നു. കെട്ടിടം പൊളിക്കാൻ കലക്ടരുടെ നിർദേശവും ഉണ്ടായിരുന്നു.