മലപ്പുറം: ജി.എസ്.ടി തട്ടിപ്പിനും കള്ളപ്പണം കടത്താനും ഷിജോയ്ക്ക് രഹസ്യ അറകളുള്ള പത്തുലോറികൾ സ്വന്തംമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറം തവനൂർ കുരടിയിൽ രേഖകളില്ലാത്ത 1.38 കോടി രൂപയും ലോറിയും പൊലീസ് പിടിച്ചെടുത്തിരുന്നു. ഈരേഖകളില്ലാത്ത പണം കൊണ്ടു വന്നത് അടയ്ക്ക വ്യാപാരിയായ ഷിജോക്കുവേണ്ടിയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനെ തുടർന്ന് ഷിജോയുടെ ചാലിശ്ശേരി യിലെ വീട്ടിലും കോക്കൂരിലെ അടക്കാ ഗോഡൗണിലും പൊലീസ് നടത്തിയ പരിശോധനയിൽ രഹസ്യ അറകൾ ഉള്ള ഒരു ലോറി കൂടി പിടിച്ചെടുത്തു.

ഇതുമായി നടത്തിയ അന്വേഷണത്തിലൂടെ പ്രതിക്ക് പത്തിലധികം രഹസ്യ അറകളുള്ള ലോറികളുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചു.സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസ് എത്തും മുൻപ് പ്രതി രക്ഷപ്പെട്ടതായി കുറ്റിപ്പുറം ഡി ഐ ശശിധരൻ മേലെയിൽ അറിയിച്ചു. കേസിൽ ലോറി ഡ്രൈവർ വൈശാഖിനെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തിനു പിന്നിൽ ജി എസ് ഡി തട്ടിപ്പ് സംഘമെന്നാണ് പൊലീസ് നിഗമനം .

ജിഎസ്ടി വെട്ടിച്ചു നാഗ്പുരിലേക്കു കടത്തുന്ന അടക്കയുടെ പണമാണ് ലോറിയിൽ നിന്നു പിടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പൊലീസ്. വ്യാജ നികുതി രേഖയുണ്ടാക്കി സർക്കാരിനെ പറ്റിച്ചതിനെതിരെ 2008ൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. വ്യാജ മേൽവിലാസം നൽകി ജിഎസ്ടി വെട്ടിപ്പ് നടത്തുന്ന സംഘം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു. കേസിന്റെ വിശദവിവരങ്ങൾ അനേഷിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വിഭാഗം എന്നിവർക്ക് പൊലീസ് പ്രാഥമിക വിവരം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലഹരി വസ്തു കടത്തുന്നുണ്ടെന്ന സംശയത്തിൽ പരിശോധന പരിശോധന നടത്തിയപ്പോൾ ലോറിയിലെ ലഹസ്യ അറയിൽനിന്നും ഒരു കോടി മുപ്പത്തിയെട്ടര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്.

തവനൂർ കൂരടയിലെ അരിഗോഡൗണ്ടിലേക്ക് ധാന്യങ്ങളുമായെത്തിയ ലോറിയുടെ രഹസ്യ അറയിലായിരുന്നു പണം. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടയിൽ കുറ്റിപ്പാല ഭാഗത്ത് വച്ച് തവനൂരിലെ കടയിലേക്ക് നാഗ്പൂരിൽ നിന്നും അരിയുൾപ്പടെയുള്ള സാധനങ്ങളുമായി വന്ന നാഷണൽ പെർമിറ്റ് ലോറി തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോൾ രഹസ്യ അറയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. നാഗ്പൂരിൽ നിന്ന് ഇരുപത്തിയഞ്ച് ടൺ ധാന്യങ്ങളുമായാണ് ലോറി തവനൂരിലെത്തിയത്.

ഇവ തവനൂരിലെ ഗോഡൗണിൽ ഇറക്കിയതിന് ശേഷമാണ് പരിശോധന നടത്തിയത്. നാഗ്പൂരിൽ നിന്ന് ഷിനോയ് എന്നയാൾ സഹോദരൻ ഷിജോക്ക് വേണ്ടി അയച്ച പണമെന്നാണ് തുടർന്ന് പൊലീസിന് ലഭിച്ച വിവരം. സംഭവ സ്ഥലത്തുവെച്ചുതന്നെ ലോറി ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖ്നെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതേ ലോറിയിൽ നിരവധി തവണ ഇത്തരത്തിൽ പണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. ലോറിയുടെ ഉൾവശത്ത് രണ്ട് അറകളിലായി നാലുചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം .ലോറിയുടെ ഉടമസ്ഥൻ രഹസ്യ അറയുണ്ടാക്കി സഹോദരന് ഡ്രൈവർ വശം കൊടുത്തയച്ചതാണ് പണമെന്ന് അന്വേഷണ സംഘം പറഞ്ഞു.

റിപ്പോർട്ട് തയ്യാറാക്കി കേസ് കുറ്റിപ്പുറം പൊലീസിന് കൈമാറി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് മെന്റ് സ്വാകാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അനികുമാർ , സിഐ കൃഷ്ണകുമാർ, ഇൻസ്ടർമാരായ കെ.ബി വിനോദ്, സി.ആർ. മുകേഷ് കുമാർ ,
എസ് മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ , രാജേഷ്, ഷംനാദ്, മുഹമ്മദലി, പ്രഭാകരൻ പള്ളത്ത് , രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.