ഇടുക്കി: അടിമാലിയിൽ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ(60) ആണ് മരിച്ചത്. പൊള്ളലേറ്റ ചന്ദ്രസേനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ മാസമാണ് സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്. അടിമാലി ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലാണ് ആക്രമണം. അച്ഛന്റെ പരാതിയിൽ മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം.