മലപ്പുറം: മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം. അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിൽ നിന്നാണ് പണം മോഷണം പോയത്. രാത്രി രണ്ട് മണിയോടായിരുന്നു സംഭവം.

രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിലെ മേശ കുത്തിത്തുറന്നായിരുന്നു മോഷണം. മുഖംമൂടി ധരിച്ച ഒരാളാണ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യം പൊലീസ് പരിശോധിക്കുന്നു