തിരുവനന്തപുരം: സിഎജിക്കെതിരെ വീണ്ടും വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. അവകാശലംഘനം നടത്തിയത് സിഎജിയെന്നാണ് ധനമന്ത്രിയുടെ ആരോപണം. സിഎജി നിഗമനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണ്. നിയമസഭയുടെ അവകാശത്തെ സിഎജി ലംഘിക്കുന്നുവെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.. സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണ്.

സർക്കാരുമായി ചർച്ച ചെയ്യാത്ത കാര്യങ്ങൾ സഭയിൽ വയ്ക്കണമെന്ന് നിർദ്ദേശിക്കാനാകില്ല. ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് സി.എ.ജി നിയമസഭയെ അവഹേളിച്ചു. അവകാശ ലംഘനം നടത്തിയത് സി.എ.ജിയാണ്. മസാലബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോർട്ട് തയ്യാറാക്കും മുൻപ് സർക്കാരിനെ അറിയിച്ചില്ല. നാല് പേജ് ചേർത്തത് സർക്കാരിന്റെ അഭിപ്രായം ആരായാതെയാണ്. കിഫ്ബിയെക്കുറിച്ചുള്ള പരാമർശത്തിൽ സർക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. കരട് റിപ്പോർട്ടിൽ കിഫ്ബിയെക്കുറിച്ച് രണ്ട് ഖണ്ഡിക മാത്രം. ഇല്ലാത്ത കാര്യം എഴുതിച്ചേർത്ത് സിഎജി നിയമസഭയെ അവഹേളിച്ചു.എ.ജിയുടെ ഓഫീസിൽ നിന്ന് വാർത്തകൾ ചോരുന്നുണ്ട്. എ.ജി സർക്കാരിനെതിരെ നിഴൽ യുദ്ധം നടത്തുകയാണ്. സംസ്ഥാന സർക്കാരിനോട് ആജ്ഞാപിക്കാൻ സി എ ജിക്ക് അധികാരമില്ലെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

11ലെ എ.ജിയുടെ വാർത്താകുറിപ്പ് 16ന് പുറത്തുവന്നത് അസ്വാഭാവികമാണ്. സി.എ.ജി റിപ്പോർട്ട് സഭയിൽ വരും മുൻപ് ധനമന്ത്രി തുറക്കരുത് എന്ന് വ്യവസ്ഥയില്ല. ധനമന്ത്രിയുടേത് പോസ്റ്റ്മാന്റെ പണിയല്ല.സി.എ.ജിയുടെ റിപ്പോർട്ട് സംസ്ഥാനത്തിന്റെ വികസനം അവതാളത്തിലാക്കി. ഇത് അസാധാരണമായ സാഹചര്യത്തിലാണ്.അതിന് അസാധാരണമായ നടപടി വേണ്ടിവരും. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സി.എ.ജി ശ്രമിക്കുകയാണെന്ന് ധനമന്ത്രി ആരോപിച്ചു.

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടന്നു. തനിക്കെതിരെ ഉന്നയിക്കുന്ന അവകാശലംഘനം ചെറുതാണ്. സംസ്ഥാന താത്പര്യങ്ങളെ തകർക്കുന്ന പ്രശ്‌നമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യങ്ങൾ വിശദമാക്കി സ്പീക്കർക്ക് മറുപടി നൽകും. സിഎജി റിപ്പോർട്ടിന്റെ ക്രമവിരുദ്ധത ചൂണ്ടിക്കാണിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.