റിയാദ്: സൗദി അറേബ്യയിൽ കെട്ടിട നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അൽ നസീം ഡിസ്‍ട്രിക്റ്റിലായിരുന്നു സംഭവം. ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിർമ്മിതികൾ തകർന്നുവീണാണ് അപകടമുണ്ടായത്. അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ മൂന്ന് തൊഴിലാളികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂവരും പാക്കിസ്ഥാൻ സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ. അസീസിയ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.