ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്നു ഭീകരരെ സൈന്യം വധിച്ചു.

തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

കൊല്ലപ്പെട്ട രണ്ട് ഭീകരർ ലഷ്‌കറെ ത്വയ് ബയുമായി ബന്ധമുള്ളവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു.

ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു.

മുനിഹാൾ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്ക്െതിരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്. ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യത്തിലെ ചിനാർ കോർപ്‌സും ചേർന്നാണ് ഓപ്പറേഷൻ നയിക്കുന്നത്.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് രണ്ട് ഭീകരർ കൂടിയുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണന്നെും കശ്മീർ ഐജി വിജയ് കുമാർ വാർത്താ ഏജൻസിയായ എൻഐയോടു പറഞ്ഞിരുന്നു.

Jammu & Kashmir: Joint operation underway with a total of three terrorists eliminated in an encounter with security forces in Shopian. Two of them were associated with Lashkar-e-Taiba. More details awaited.

(Visuals deferred by unspecified time) pic.twitter.com/JYHUa2jBdW

- ANI (@ANI) March 22, 2021