പത്തനംതിട്ട: സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പർ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3 മുതൽ 4.30 വരെയും നിരോധിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉത്തരവിറക്കി.