ലഖ്‌നൗ: ജോലി വാഗ്ദാനം ചെയ്ത് ബലാത്സം​ഗം ചെയ്തെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രണ്ട് യുവാക്കൾക്കെതിരെ ഉത്തർപ്ര​ദേശ് പൊലീസ് കേസെടുത്തു. സോഹു, പ്രിയാൻഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തന്നെ ഗസ്റ്റ്ഹൗസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.

മോഡലിംഗിനെന്ന പേരിൽ വിളിച്ചുവരുത്തി തന്നെ ലഖ്‌നൗവിലെ ഗസ്റ്റ്ഹൗസിൽ വച്ച് പ്രതികൾ പീഡിപ്പിച്ചെന്ന് 23 കാരിയായ യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു. യുവതിയുടെ വൈദ്യപരിശോധന നടത്തിയ ശേഷം മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചുകഴിഞ്ഞാൽ പ്രതികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.