തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവാഹനത്തിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. കണ്ടല സ്വദേശി വിഷ്ണു, മണപ്പുറം സ്വദേശി പ്രസന്നകുമാർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം മലയൻകീഴ് ആണ് സംഭവം. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന ബൈക്ക് എതിരെ വന്ന പ്രചാരണവാഹനത്തിൽ ഇടിക്കുകയായിരുന്നു.

കാട്ടാക്കട മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണ വാഹനത്തിലാണ് ബൈക്കിടിച്ചത്. ബൈക്കോടിച്ചയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്ന് വിവരം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.