ഷാർജ: അൽ മജാസിൽ കെട്ടിടത്തിന്റെ പതിനാറാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യക്കാരിയായ ഭാവന റാം എന്ന 26കാരിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രാഥമിക അന്വേഷണത്തിലെ സൂചനകൾ പ്രകാരം യുവതി സ്വയം ജീവനൊടുക്കിയതാണെന്നും സംഭവത്തിന് പിന്നിൽ ദുരൂഹതകളില്ലെന്നുമാണ് റിപ്പോർട്ടുകൾ. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിലേക്ക് നയിച്ച മറ്റ് കാര്യങ്ങളെക്കുറിച്ച് അറിയാൻ പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നു.