ദുബായ്: കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് പ്രവേശന വിലക്ക് നേരിട്ട പ്രവാസികൾക്ക് ആശ്വാസമാകുന്നു.പ്രവേശന വിലക്ക് ഈ മാസം അവസാനത്തോടെ പിൻവലിച്ചേക്കുമെന്ന് സൂചനകൾ.ഇതുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ. യുഎഇ അധികൃതരുമായി ചർച്ച തുടരുകയാണെന്ന് കോൺസൽ ജനറൽ അമൻ പുരി അറിയിച്ചു.ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിൻവലിക്കുന്നതെന്നും അമൻ പുരി വ്യക്തമാക്കി.

ഈ മാസം അവസാനത്തോടെ വിലക്ക് നീക്കിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. റസിഡൻസ് വീസയുള്ളവർക്കാകും ആദ്യ പരിഗണന. പലർക്കും മടങ്ങിയെത്തി ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്.  ഒക്ടോബർ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാവിലക്കുകളും നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രാവിലക്ക് കാരണം മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവധിയിലെത്തിയ ശേഷം യുഎഇയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിരിക്കുന്നത്. പല വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് സ്വീകരിക്കുന്നുണ്ടെങ്കിലും വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയുടെ ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽനിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്.