തിരുവനന്തപുരം:കൊല്ലം ജില്ലയിൽ ഇത്തവണ യു.ഡി.എഫിന്റെ വൻ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി.സംസ്ഥാനത്തൊട്ടാകെ പ്രതിഫലിക്കുന്നതും അതാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഒരുഘട്ടത്തിലൊഴിച്ചാൽ ബാക്കി എല്ലാ പ്രാവശ്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. അതിൽ വളരെ മോശം പ്രകടനമാണ് കഴിഞ്ഞ തവണയുണ്ടായിരുന്നതെങ്കിൽ കൊല്ലത്ത് ഇത്തവണ വിസ്മയകരമായ മുന്നേറ്റമുണ്ടാവും.സർക്കാരിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ ജനവിധിയിൽ പ്രതിഫലിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.