പൽഹാർ: റോഡരികിൽ യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലെ നളോസപാറ റെയിൽവെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പട്രോളിങ് നടത്തുന്ന പൊലീസുകാരാണ് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടങ്ങി.