നീ​ലേ​ശ്വ​രം: കൗ​ൺ​സി​ലി​ങ്ങി​ന്റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​യെ പ്രകൃതിവിരുദ്ധ ​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഐടിഐ പ്രിൻസിപ്പാളിനെതിരെ നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ടി​ക്കൈ എ​രി​ക്കു​ളം ഐ.​ടി.​ഐ പ്രി​ൻ​സി​പ്പ​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ജു​വി​നെ​തി​രെ​യാ​ണ് (52) കേ​സെ​ടു​ത്ത​ത്. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യിുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്ക​മാ​ണെ​ന്നും കൗ​ൺ​സി​ൽ ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ട് വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​റി​യി​ലെ​ത്തി​ച്ച് വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ബി​ജു താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്​​സി​ൽ പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.