ലക്‌നൗ: ഉത്തർപ്രദേശിൽ ഇനി മദ്യം വീട്ടിൽ സൂക്ഷിക്കണമെങ്കിൽ ലൈസൻസ് വേണം. വീട്ടിൽ മദ്യം സൂക്ഷിക്കുന്നതിനായി ഹോം ലൈസൻസ് ഉത്തർപ്രദേശ് സർക്കാർ നിർബന്ധമാക്കി. ജില്ലാ കലക്ടർമാരാണ് ഇതിനായുള്ള ലൈസൻസ് നൽകുക. ഒരു വർഷമാണ് ലൈസൻസിന്റെ കാലാവധി. സാധാരണ ലൈസൻസ് ഉപയോ​ഗിച്ച് ആറ് ലിറ്റർ മദ്യം വരെ ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാം.

സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച് വീടുകളിൽ ഇനി മദ്യം സൂക്ഷിക്കുന്നതിനായി ലൈസൻസ് വേണ്ടി വരും. ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കണമെന്നും സർക്കാർ പറയുന്നു. ഇതിനായുള്ള ലൈസൻസ് ജില്ലാ കലക്ടറാണ് നൽകുക.

ആറ് ലിറ്റർ മദ്യം വരെ ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാം. ഇതിൽ കൂടുതലായി കൈവശം വെക്കണമെങ്കിൽ പ്രത്യേകം ലൈസൻസ് എടുക്കണം. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ രാവിലെ പത്തുമണി മുതൽ രാത്രി പത്തുമണിവരെയാണ് മദ്യഷോപ്പുകൾക്ക് തുറക്കാൻ അനുമതിയുള്ളു.