ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജി വെച്ചേക്കുമെന്ന് സൂചന. ഇന്ന് വൈകിട്ട് പത്രസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിനാണ് റാവത്തിന്റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭരണകക്ഷിയായ ബിജെപിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെ റാവത്ത് ഡൽഹിയിലെത്തി കണ്ടിരുന്നു.

ബുധനാഴ്ച രാവിലെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് ജനപിന്തുണ നഷ്ടപ്പെട്ടെന്നും അദേഹത്തെ മാറ്റിയില്ലെങ്കിൽ പല എംഎഎൽമാരും ഭീഷണി മുഴക്കിയിരുന്നു. ഇതിനെതുടർന്നാണ് ബിജെപി ദേശീയ നേതൃത്വം റാവത്തിനെ ഡൽഹിക്ക് വിളിപ്പിച്ചത്.

പാർട്ടി എംഎൽഎമാർക്കിടയലെ പരാതികളും മന്ത്രിസഭ വിപുലീകരിക്കണമെന്നാവശ്യവും കണക്കിലെടുത്ത് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ്ങിന്റെ നേതൃത്വത്തിൽ നേരത്തെ സംസ്ഥാന കോർ ഗ്രൂപ്പ് യോഗം ചേർന്നികുന്നു. ഈ സാഹചര്യത്തോടെയാണ് സംസ്ഥാനത്ത് നേതൃമാറ്റം വരുന്നതായുള്ള സൂചനകൾ ശക്തമായത്. എന്നാൽ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ നേതൃമാറ്റം ബിജെപിക്ക് വലിയ തലവേദനയാകും.