തിരുവനന്തപുരം: ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുമ്പോൾ ചർച്ചയാകുന്നത് അവിഹിതം ആനാട് സ്വദേശി അരുൺ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആര്യനാട് വച്ചാണ് കൊല്ലപാതകം. അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. കാമുകനിൽ നിന്ന് ഭാര്യ അകറ്റാൻ വീട്ടിന് അടുത്ത് നിന്ന് അഞ്ജുവിനെ മാറ്റി താമസിപ്പിച്ചത് അരുണായിരുന്നു. ഈ മാറി താമസവും പ്രശ്‌നങ്ങൾ തീർത്തില്ല. ഒടുവിൽ കൊലയും.

ഇന്നലെ രാത്രിയാണ് അരുണിനെ ശ്രീജുവും അഞ്ജുവും ചേർന്ന് കൊലപ്പെടുത്തുന്നത്. ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അവഹിതത്തിലെ പകയാണ് കൊലപാതകത്തിന് കാരണം. അരുണും അഞ്ജുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അരുണിന്റെ ആത്മസുഹൃത്തായിരുന്നു ശ്രീജു. ഇരുവരും ആനാട്ടെ കളിക്കൂട്ടുകാർ. അഞ്ജുവും ശ്രീജുവം തമ്മിലെ അടുപ്പം ഞെട്ടലോടെയാണ് അരുൺ തിരിച്ചറിഞ്ഞത്. അതീവ രഹസ്യമായി തുടങ്ങിയ അടുപ്പം അരുൺ മനസ്സിലാക്കി. പക്ഷേ പിന്മാറാൻ ശ്രീജു തയ്യാറായില്ല. ഇതോടെയാണ് ആനാട്ടു നിന്നും അഞ്ജുവിനെ കുഞ്ഞമ്മയുടെ വീട്ടിലേക്ക് മാറ്റിയത്.

ആര്യനാട് ഉഴമലയ്ക്കൽ കുളപ്പടയ്ക്ക് അടുത്ത് വാലിക്കോണത്താണ് കുഞ്ഞമ്മയുടെ താമസം. ഇവിടെ കുഞ്ഞമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് കാരണമാണ് അഞ്ജു ഇങ്ങോട്ടേക്ക് വരുന്നത്. ഇവിടെ അരുണും വരുമായിരുന്നു. എന്നാൽ എല്ലാ ദിവസം വരാറുമില്ല. ഇവിടേയ്ക്കും ശ്രീജു എത്തിയിരുന്നു. സ്ഥിരമായി അഞ്ജുവും ശ്രീജുവും ബൈക്കിൽ കറങ്ങുകയും ചെയ്തു. ഇതെല്ലാം നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. അഞ്ജുവും മറ്റൊരാളുമായുള്ള കറക്കം അരുണിനോടും ചില നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് കൈയോടെ കള്ളം പിടിക്കാൻ അരുൺ തീരുമാനിച്ചത്. അരുണിന്റെ വീട്ടിന് അടുത്തുള്ള ശ്രീജുവിനെ നിരീക്ഷിച്ചു.

ഇന്നലെ ശ്രീജു അനാട് ഉണ്ടായിരുന്നില്ല. ഇതോടെ അര്യാനാട്ട് എത്തിയോ എന്ന സംശയം അരുണിനുണ്ടായി. സത്യം കണ്ടെത്താൻ കുഞ്ഞമ്മയുടെ വീട്ടിലെത്തി. വീടിന് പുറത്ത് അരുണിന്റെ ബൈക്ക് കണ്ടു. ഇരച്ചു വീട്ടിനുള്ളിൽ അരുൺ കയറി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് പൊലീസിന് വ്യക്തത വന്നിട്ടില്ല. അരുണിനെ കുത്തിയത് താനാണെന്ന് ശ്രീജു പറയുന്നു. എന്നാൽ ഭർത്താവിനെ കൊന്ന കുറ്റം അഞ്ജുവും ഏറ്റെടുക്കുന്നു. അതുകൊണ്ട് തന്നെ രണ്ടുപേരേയും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സത്യം പുറത്തുവരൂവെന്ന് പൊലീസ് പറയുന്നു.

പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു കൊലപാതകം എന്ന് പ്രദേശവാസികൾ പറയുന്നത്, ഭാര്യ അഞ്ജുവിനെയും കാമുകൻ ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവും കാമുകൻ ശ്രീജുവും ഒന്നിച്ച് ജീവിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അരുൺ ഈ ബന്ധം എതിർത്തിരുന്നു. അന്നുമുതൽ തന്നെ ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സംശയവും പൊലീസിന് മുന്നിൽ ബന്ധുക്കൾ വയ്ക്കുന്നു.

ഇന്നലെ വൈകുന്നേരത്തോടെ അഞ്ജുവിന്റെ വീട്ടിലേക്ക് കാമുകൻ ശ്രീജു എത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയശേഷം അരുണിനെ വിളിച്ചുവരുത്തി കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന സംശയവും ഇവർക്കുണ്ട്. ഇവർക്ക് ഒൻപത് വയസുള്ള ഒരു മകൾ കൂടിയുണ്ട്