കോട്ടയം: മന്ത്രി വി എൻ വാസവന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം പാമ്പാടി വട്ടമലപ്പടിയിൽ വച്ചായിരുന്നു അപകടം.

അപകടത്തിൽ മന്ത്രിക്ക് നിസ്സാര പരിക്കേറ്റു. മന്ത്രിയുടെ ഗൺമാനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.