ന്യൂഡൽഹി: വാക്‌സിനേഷൻ നയത്തിൽ ഏകീകൃത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയെ സമീപിച്ചു.

നിലവിൽ വാക്‌സീനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്ത വിലകൾ ഇല്ലാതാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെട്ടു.

വാക്‌സീനുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ അതിവേഗ നടപടികൾ സ്വീകരിക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെട്ടു. ബംഗാളിന്റെ മുഖ്യമന്ത്രിയായി മൂന്നാം തവണ ചുതലയേറ്റ ശേഷം മമത നടത്തുന്ന ആദ്യ നിയമപോരാട്ടമാണിത്.

തിങ്കളാഴ്ച വാക്‌സീൻ പോളിസി സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കും. വാക്‌സീന്റെ വില സംബന്ധിച്ച് സർക്കാർ പുനർചിന്തനം നടത്തണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു.