ഇടുക്കി: വാഗമണ്ണിലെ റിസോർട്ടിൽ നിശാപാർട്ടിയും മയക്കുമരുന്ന് ഉപയോഗവും കണ്ടെത്തിയതിന് പിന്നാലെ പൊലീസ് വ്യപക റെയ്ഡിന് നീക്കം. ക്രിസ്തുമസ് -പുതവൽസരപാർട്ടികൾക്കായി എൽ എസ് ഡി യും ഹാഷീഷും കഞ്ചാവുമടക്കമുള്ള മയക്കുമരുന്നുകൾ വ്യാപകമായി എത്തിക്കാൻ നീക്കം നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക റെയ്ഡിന് പൊലീസ് തയ്യാറെടുക്കുന്നത്.

സംശയിക്കുന്ന ചില സ്ഥലങ്ങളിൽ പൊലീസ് രഹസ്യമായി നിരീക്ഷണം ആരംഭിച്ചതായും അറിയുന്നു. വാഗമണ്ണിലെ ക്ലിഫിൻ റിസോർട്ടിലാണ് ഇന്നലെ നിശാപാർട്ടി നടക്കുന്നതായുള്ള വിവരമറിഞ്ഞ് പൊലീസ് റെയ്ഡിനെത്തിയത്. ഇവിടുത്തെ ആൾക്കുട്ടം കണ്ട് അക്ഷരാർത്ഥിത്തിൽ പൊലീസും അമ്പരന്നു,

ചെറിയൊരുമൊട്ടക്കുന്നിന് മുകളിലെ റിസോർട്ടിൽ 25-ളം സ്ത്രീകളടക്കം വിവിധമേഖലകളിൽ തൊഴിലെടുക്കുന്ന 60-ളം പേർ സംഘടിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തൽ. എറണാകുളം ,തൃശ്ശൂർ,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഐ ടി -മെഡിക്കൽ രംഗങ്ങളിലുള്ളവരും ഇവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സിനിമ -സീരിയൽ രംഗത്തുനിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സിപിഐ നേതാവായ ഷാജികുറ്റിക്കാട്ടിലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഇന്നലെ റെയ്ഡുനടന്ന റിസോർട്ട്. തനിക്ക് നിശാപാർട്ടിയെക്കുറിച്ച് അറിവ് ലഭിച്ചിരുന്നില്ലന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ ഷാജി അറിയിച്ചിട്ടുള്ളത്. ഇക്കാര്യം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കുശേഷമെ ഇക്കാര്യം സ്ഥിരീകരിയ്്ക്കാനാവു എന്നാണ് പൊലീസ് നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്രു ചെയ്തിട്ടുണ്ട്.

ഹാഷിഷ്,എൽ എസ് ഡി സ്റ്റാമ്പുകൾ ,കഞ്ചാവ് എന്നിവ കണ്ടെടുത്തെന്നും 8 പേരെ കസ്റ്റഡിയിൽ എടുത്തെത്തും എറണാകുളം ,തൃശ്ശൂർ ,കോഴിക്കോട് ജില്ലകളിൽ നിന്നായി എത്തിയവരെ സ്ത്രീകൾ അടക്കമുള്ള 60-ളം പേരെ റിസോർട്ട് പരിസരത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നതായിട്ടുമാണ് വാഗമൺ സി ഐ വെളിപ്പെടുത്തുന്നത്. പലസംഘങ്ങളായിത്തിരിഞ്ഞാണ്് ചോദ്യം ചെയ്യുന്നതെന്നും വൈകുന്നേരത്തോടെ മാത്രമെ മുഴുവൻ വിവരങ്ങളും ലഭ്യമാവുകയുള്ളു എന്നും സി ഐ അറിയിച്ചു.

ട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി എത്തിയ വൻപൊലീസ് സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്.സംഭവം സംബന്ധിച്ച് ഇതുവരെ പൊലീസ് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.ആസൂത്രിമായിട്ടാണ് ഇന്നലെ പൊലീസ് റിസോർട്ടിൽ റെയ്ഡിനെത്തിയതെന്നാണ് ഇതുവരെ പുറത്തുവന്നവിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

നേരത്തെകിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ എ സി പി യാണ് റെയ്ഡിനുവേണ്ട തയ്യാറെടുപ്പുകൾക്ക് രൂപം നൽകിയെതെന്നാണ് അറിയുന്നത്. പല സംഘംങ്ങളായി മൂന്നാറിൽ നിന്നും തിരിച്ച് പൊലീസ് സംഘം പലവഴികളിലൂടെ സഞ്ചരിച്ചാണ് വാഗമണ്ണിൽ സംഘമിച്ചതെന്നാണ ഇതുവരെ പുറത്തുവന്നിട്ടുള്ള വിവവരം.റെയ്ഡ് വിവരം ചോരാതിരിക്കാൻ എവിടേയ്ക്കാണ് പുറപ്പെടുന്നതെന്ന് എ എസ് പി യോ കട്ടപ്പന ഡി വൈ എസ് പി യോ ഒപ്പമുണ്ടായിരുന്ന ടീമംഗങ്ങളെ അറിയിച്ചിരുന്നില്ലന്നും വാഗമണ്ണിൽ കൂട്ടിമുട്ടിയപ്പോൾ മാത്രമാണ് ഇവർ വിവരങ്ങൾ വെളിപ്പെടുത്തിയതെന്നുമാണ് ലഭ്യമായ വിവരം.