തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിന്റെ പൂട്ടും, ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ പൂട്ടും തകർത്തു.പുലർച്ചെ ഒന്നര മണിയോടെയായിരുന്നു സംഭവം. സമീപത്തെ പൂജാ സ്റ്റോറിൽ നിന്നും പണം അപഹരിച്ചു.രാവിലെ പൂജയ്ക്കായി നട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ആയിരം രൂപയെ മോഷണം പോയിട്ടുള്ളുവെന്ന് ക്ഷേത്ര അധികൃതർ പൊലീസിനെ അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളുടെ മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല.