കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോപണത്തിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകൻ വിനു വി ജോൺ. എ കെ ജി സെന്ററിൽ പോയി വിനു വി ജോൺ മാപ്പു പറഞ്ഞു എന്ന ആരോപണത്തിന് മറുപടിയുമായാണ് വിനു രംഗത്തുവന്നത്. ട്വിറ്ററിലൂടെയായിരുന്നു വിനുവിന്റെ മറുപടി.

വിനു വി ജോൺ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ: താൻ എകെജി സെന്ററിൽ പോയിട്ടില്ല.ഞാൻ ആരോടും മാപ്പ് പറഞ്ഞിട്ടുമില്ല. എംവി ജയരാജൻ അങ്ങനെ പറഞ്ഞെങ്കിൽ (ഞാൻ ഇതുവരെ കേട്ടിട്ടില്ല) തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഞാൻ എകെജി സെന്ററിൽ പോയി മാപ്പ് പറഞ്ഞെന്ന് തെളിയിച്ചാൽ മാധ്യമ പ്രവർത്തനം തന്നെ നിർത്താം. മറിച്ചായാൽ ജയരാജൻ മാപ്പ് പറയുമോ?

ഇന്ന് കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോക്ക് മുന്നിൽ എൽഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു എം വി ജയരാജൻ ഏഷ്യെനെറ്റിനെ രൂക്ഷമായി വിമര്ഞശിച്ത്. ഉടമകളുടെ താൽപ്പര്യം അനുസരിച്ചാണ് ചില മാധ്യമങ്ങൾ വാർത്ത ചമയ്ക്കുന്നത്. സത്യത്തിന്റെ ഒരംശം പോലും ചില വാർത്തകളിലുണ്ടാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെ കുറിച്ച് ജയരാജൻ നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു: അവതാരകനായ വിനു.വി ജോൺ എന്നിവർ ചേർന്ന് ബാക്കിയുള്ള സമയം അക്രമിക്കുകയാണ് ചെയ്യുന്നത്. ഇതിലെ നീതി നിഷേധം ചൂണ്ടിക്കാണിച്ചാണ് ഞങ്ങൾ ചാനൽ ബഹിഷ്‌കരിച്ചത്. എ.കെ.ജി സെന്ററിൽ വന്ന് തെറ്റുപറ്റിയെന്ന് ഏഷ്യാനൈറ്റ് ചീഫ് എം.ജി രാധാകൃഷ്ണനും വിനു വി ജോണും പറഞ്ഞതിനെ തുടർന്നാണ് പാർട്ടി നേതാക്കൾ വീണ്ടും ചർച്ചയിൽ പങ്കെടുത്തതെന്നും ജയരാജൻ പറഞ്ഞു. ചില മ പത്രങ്ങളും ഏഷ്യാനെറ്റും സിപിഎമ്മിനെതിരെ വർഗ സ്വഭാവങ്ങൾ കാണിക്കുകയാണ്.രതീഷിന്റെ മരണം കൊലപാതകമാണെന്നാണ് ഇവരുടെ കണ്ടുപിടിത്തം എന്നാൽ ഈക്കാര്യം പൊലിസോ ഡോക്ടർമാരോ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

മൻസുർ വധക്കേസിൽ പ്രതി ചേർത്തിട്ടുള്ള ശ്രീരാഗ് മരിച്ച നിലയിൽ ഏഷ്യാനെറ്റ് വാർത്ത നൽകിയ സംഭവത്തെ കുറിച്ചായിരുന്നു ഏഷ്യാനെറ്റിൽ വാർത്ത വന്നത്. ഈ വാർത്തയിൽ തിരുത്തു കൊടുക്കുകയും ചെയ്തു. എന്നാൽ, വിഷയം സിപിഎം ചാനലിനെതിരെ ആയുധമാക്കുകയായിരുന്നു. തുടർന്നാണ് എൽഡിഎഫിന്റെ നേതൃത്വത്തിൽ ചാനൽ ബ്യൂറോക്ക് മുന്നിൽ ധർണ്ണ നടത്തിയത്.