കണ്ണുർ: യുവാവിൽ നിന്നും പണം തട്ടിയെടുത്തത് ഇപ്പോൾ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്ന തടവ് പുള്ളിയാണെന്ന പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. വീസ വാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. റോഷൻ എന്ന ആൾക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.

പള്ളിക്കുന്ന് സ്വദേശി ധനേഷിന്റെ പരാതിയിലാണ് കേസ്. 2016 ഫെബ്രുവരി ഏഴിന് ഗൾഫിലേക്ക് വീസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ പണം തട്ടുകയായിരുന്നു. കുപ്രസിദ്ധ കള്ളനായ റാഹ എന്ന് പറയുന്നയാളാണ് റോഷനെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പരാതിക്കാരൻ പത്രത്തിൽ കണ്ട ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് റാഹയെ തിരിച്ചറിഞ്ഞത്. റാഹ നിലവിൽ മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.