വണ്ടൂർ: വ്ളോഗർ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയൽവാസിയായ സുഭാഷിനെ വഴി തർക്കത്തിന്റെ പേരിൽ മർദ്ദിച്ചെന്നാണ് പരാതി. സമൻസ് അയച്ചിട്ടും സ്റ്റേഷനിൽ ഹാജരാകാതിരുന്നതിനെതുടർന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.

തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തി രാവിലെ 6.30ഓടെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.