കൊച്ചി: തന്റെ വോട്ട് അഴിമതിക്കും അക്രമരാഷ്ട്രീയത്തിനെതിരെയുമാണെന്ന് നടൻ ജഗദീഷ്.നമ്മുടെ നാട്ടിൽ അഴിമതി, കള്ളക്കടത്ത്, പിൻവാതിൽ നിയമനം പോലെ വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്.അടുത്ത തലമുറയ്ക്കൊപ്പമാണ് താൻ നിൽക്കുന്നത്. ആ തലമുറ വളരെ നിരാശരാണ്. നാട്ടിൽ നടക്കുന്നത് അത്ര സന്തോഷമുളവാക്കുന്ന കാര്യങ്ങളല്ല. ആരാണ് കുറ്റവാളികളെന്നും ആരാണ് അല്ലാത്തതെന്നുമൊന്നും ഇപ്പോൾ പറയുന്നില്ല ജഗദീഷ് വ്യക്തമാക്കി.ഇത് രാഷ്ട്രീയക്കാരന്റെ നിലപാടല്ല, ഒരു സാധാരണ പൗരന്റെയാണ്. പ്രതീക്ഷിക്കാത്ത കോണിൽ നിന്നെല്ലാം അഴിമതിക്കഥകൾ വരുമ്പോൾ നമ്മൾ തളരാൻ പാടില്ല. ആവേശത്തോടെ വോട്ട് ചെയ്യാൻ വരണമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്യാനെത്തിയപ്പോൾ ഇത്രയും ജനത്തിരക്ക് പ്രതിക്ഷിച്ചില്ല. കോവിഡിന് ജനാധിപത്യത്തെ തകർക്കാൻ കഴിയില്ല. വോട്ടവകാശം വിനിയോഗിക്കാനുള്ള താത്പര്യം ജനങ്ങളിലുണ്ട് എന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.