തൃശൂർ : ഇതുവരെ വോട്ടുമുടക്കിയിട്ടില്ല.. എങ്ങിനെയെങ്കിലും പോളിങ്ങ് ബൂത്തിലെത്തി തന്റെ സമ്മതിദാനവകാശം അബ്ദുൾ ബുഹാരി നിർവഹിക്കാറുണ്ടായിരുന്നു. അതേ സന്തോഷത്തോടെയാണ് ഈ 81 ാം വയസ്സിലും ഇത്തവണ അദ്ദേഹം പോളിങ്ങ് ബൂത്തിലെത്തിയത്.എന്നാൽ വോട്ട് ചെയ്യാനായി പോളിങ്ങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കെത്തിയപ്പോഴാണ് ഈ വയോധികൻ ശരിക്കും ഞെട്ടിയത്.

ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ; നിങ്ങൾ മരിച്ചുപോയി, 'വോട്ടു ചെയ്യാനാകില്ല'. രേഖകളിൽ മരിച്ചുപോയി എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് പോളിങ് ഉദ്യോഗസ്ഥർ.വോട്ടു ചെയ്യാനെത്തിയ അബ്ദുൾ ബുഹാരി എന്ന വൃദ്ധനോടാണ്, നിങ്ങൾ മരിച്ചുപോയി എന്നാണ് റിപ്പോർട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. അതുകൊണ്ട് വോട്ടു ചെയ്യാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വോട്ടുചെയ്യുന്നത് തടഞ്ഞത്.

ഉദ്യോഗസ്ഥരുടെ വാദം കേട്ട് അമ്പരന്ന അബ്ദുൾ ബുഹാരി, പോളിങ് ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.ചേലക്കര എസ്എംടി സ്‌കൂളിൽ 81 ബി ബ്ലോക്കിൽ വോട്ടു ചെയ്യാനെത്തിയ വയോധികനാണ് ദുരനുഭവം നേരിട്ടത്.

ചേലക്കര പഴയന്നൂരിൽ പനയാംപാടത്ത് മാധവൻ എന്ന വയോധികനും വോട്ടു ചെയ്യാനായില്ല.ബൂത്തിൽ എത്തിയപ്പോൾ ഇയാൾ പോസ്റ്റൽ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫീസർ അറിയിച്ചു. എന്നാൽ പോസ്റ്റൽ വോട്ട് ചെയ്തിട്ടില്ലെന്ന് ഇയാൾ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.