തിരുവനന്തപുരം: കരമനയിൽ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ യുവാവ് കൊല്ലപ്പെട്ടത് പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് പൊലീസ്. സംഭവത്തിൽ വെഞ്ഞാറമൂട് സ്വദേശിനി ഷീബ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന സ്വദേശി വൈശാഖ് ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. രാവിലെ അപാർട്ട്മെന്റിലെ മുറിയിൽ നെഞ്ചിൽ കുത്തേറ്റ നിലയിലാണ് വൈശാഖിനെ കണ്ടെത്തിയത്.

ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാർട്ട്മെന്റിൽ രണ്ടു മുറികൾ വാടകയ്ക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ഷീബയാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത് ഷീബ, കവിത എന്നിവരാണ് അറസ്റ്റിലായത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ഇരുപതിലധികം ഇടങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ട്.

കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശി നവീൻ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി. എന്നാൽ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം നടത്തിയതെന്നാണ് നവീൻ സുരേഷ് പറയുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം രാത്രിയാണ് കൃത്യം നടന്നത്. മുമ്പ് സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു വൈശാഖ്. ആർ എസ് എസ് ബിജെപി പ്രവർത്തനകായിരുന്ന വൈശാഖ് പിന്നീട് കോൺഗ്രസിലേക്ക ചുവടുമാറ്റികയയിരുന്നു. ചില രാഷ്ട്രീയ കേസുകളിലും ഇയാൾ പ്രതിയായിരുന്നു.

ഈ അടുത്തിടെ തട്ടുകടയും നടത്തിയിരുന്നു. അപാർട്ട്മെന്റിൽ വൈശാഖും കൂട്ടുകാരും ചേർന്നാണ് താമസിച്ചിരുന്നത്. ഇവിടം പെൺവാണിഭ കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.