മാന്നാർ: ശക്തമായ മഴയെ തുടർന്ന് കിണറിലെ വെള്ളം പൊങ്ങുകയും തിരയടിച്ച് നിമിഷങ്ങൾക്കകം വെള്ളം വറ്റുന്നതും കണ്ട വീട്ടുകാർ പരിഭ്രാന്തിയിലായി. ബുധനൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ ഉത്രം വീട്ടിൽ അജയ് യുടെ വീടിന്റെ മുന്നിലുള്ള കിണറിലാണ് സംഭവം.

വൈകുന്നേരം 4.30ന് കിണറിലെ വെള്ളം പൊങ്ങുകയും ഉടൻ തന്നെ വറ്റുകയും ചെയ്തത്. 18 റിങ്ങുകളുള്ള കിണറിൽ വെള്ളം നിറഞ്ഞ് മൂന്ന് റിങ്ങുകൾ മുകളിൽ കാണത്തക്ക നിലയിലായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം കിണറിലെ വെള്ളം താഴ്ന്നു. പിന്നീട് കലങ്ങിയ വെള്ളമാണ് കിണറിൽ പൊങ്ങിയത്.

അസാധാരണ സംഭവത്തിൽ ഭീതിലായിരിക്കുകയാണ് വീട്ടുകാർ.