പടിഞ്ഞാറേകല്ലട. ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരിച്ചു. പട്ടകടവ് കുഴുവേലിൽകിഴക്കതിൽ സൈമൺഗ്രിഗറിയുടെ ഭാര്യ ഭാര്യ ജനറ്റ് സൈമൺ (ഷൈല-55)ആണ് മരിച്ചത്. വിവിധ രോഗങ്ങൾക്ക് ചികിൽസയിലായിരുന്ന ജനറ്റിനെ ഗുളികകൾ അമിതമായി കഴിച്ച് അവശനിലയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

25നാണ് ആർ എസ് പി കൊല്ലം ജില്ലാ സെക്രട്ടറിയേറ്റംഗം സൈമൺ ഗ്രിഗറി (60)മരിച്ചത്. ഭാര്യയുടെ രോഗാവസ്ഥയിൽ ദുഃഖിതനായിരുന്ന ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഐക്യ കർഷക സംഘം ജില്ലാ പ്രസിഡന്റ്, ആൾ ഇന്ത്യാ കാത്തലിക്ക് യൂണിയൻ രൂപതാ ഭാരവാഹി, സഹായി പ്രോജക്റ്റ് കോഡിനേറ്റർ എന്നീ നിലകളിലും പൊതു രംഗത്ത് സജീവമായിരുന്നു സൈമൺ ഗ്രിഗറി. ഭർത്താവിന്റെ മരണത്തോടെ മാനസികമായി പാടേ തകർന്ന നിലയിലായിരുന്നു ജാനറ്റ്.

കാരാളിമുക്കിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്നു. പൊതുരംഗത്ത് ഏറെ സജീവമായിരുന്ന ദമ്പതികളുടെ മരണം നാടിനാകെ നടുക്കമായി. സംസ്‌കാരം നാളെ 11ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ.