ലണ്ടൻ: ഭക്ഷണശാലകളെക്കുറിച്ചും അവിടുത്തെ ഭക്ഷണത്തെക്കുറിച്ചുമൊക്കെ പലതരം പരാതികൾ നമ്മൾ കേട്ടിട്ടുണ്ട്. ചിലതൊക്കെ വാസ്തവവും മറ്റു ചിലതൊക്കെ അത്ര ഗൗരവമല്ലാത്തതുമാണ്.എന്നാലിത തികച്ചും വേറിട്ട ഒരുപരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടുകാരിയായ യുവതി..കെഎഫ്‌സിക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.ഇംഗ്ലണ്ട് എക്‌സിറ്റർ നഗരത്തിലെ കെന്റകി ഫ്രൈഡചിക്കൻ സന്ദർശിച്ച പരാതികേട്ട ജീവനക്കാർ പോലും അമ്പരന്നു.

കെ.എഫ്‌സി മെനുവിൽ വെജിറ്റേറിയൻ ഭക്ഷണമില്ലെന്നായിരുന്നു വനേസ ഹെൻസ്‌ലിയുടെയും പങ്കാളി ആരോൺ സയ്‌നിയുടെയും പരാതി. പെസ്‌കറ്റേറിയൻ ഡയറ്റ് പിന്തുടരുന്ന വ്യക്തിയാണ് വനേസ. പ്രധാനമായും സസ്യാഹാരത്തിൽ അധിഷ്ഠിതമായ ഡയറ്റാണ് ഇവരുടെത്. ഇത് കൂടാതെ പ്രോട്ടീന്റെ പ്രധാന ഉറവിടമായ കടൽവിഭവങ്ങളും ഇതിൽ ഉൾപ്പെടുത്തും. കെ.എഫസിയിലെത്തി വെജിറ്റേറിയൻ ബർഗറോ വെജറൈസോ വാങ്ങാനായിരുന്നു വനേസയുടെ തീരുമാനം. എന്നാൽ മെനുവിലേക്കനോക്കിയപ്പോൾ വനേസ നിരാശയാകുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടചെയ്തു.

യുവതിയുടെ പരാതി സംബന്ധിച്ച വാർത്ത റെഡ്ഡിറ്റപേജിൽ പങ്കുവെച്ചിരുന്നു. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണരംഗത്തെത്തിയത കെ.എഫസി യിലെ 'സി' എന്തിനെ സൂചിപ്പിക്കുന്നുവെന്നയുവതിക്കഅറിയില്ലേയെന്നായിരുന്നു മിക്കവരുടെയും പ്രതികരണം. എന്നാൽ കെ.എഫസിയിൽ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയവരും ചെറുതല്ല.