കണ്ണൂർ: കണ്ണൂർ നഗരത്തിലെ ചെമ്മണ്ണൂർ ഗോൾഡ് ജൂവലറിയിൽ നിന്ന് കഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളം രൂപയുടെ സ്വർണ്ണ ഭരണം കവർച്ച ചെയ്ത സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശിനിയായ യുവതിയെ ടൗൺ സിഐ ശ്രീജിത്തുകൊടേരിയും സംഘവും ഇന്ന് അറസ്റ്റ് ചെയ്തു. സിറ്റി നീർച്ചാൽ ടി.റഹനാസിനെ (38)യാണ് അറസ്റ്റ് ചെയ്തത്.

യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്ഥാപനത്തിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനെ എത്തിയ യുവതി അഞ്ചര പവനിലേറെ തൂക്കമുള്ള 5 വളകളുമായി കടന്നു കളഞ്ഞുവെന്ന പരാതിയിലാണ് അറസ്റ്റ്. അന്വേഷണ സംഘത്തിൽ എസ്‌ഐ .നസീബ്, സി.പി.ഒ.നാസർ എന്നിവരുമുണ്ടായിരുന്നു. സ്വർണം വാങ്ങാൻ വന്ന യുവതി അതു അപഹരിച്ചു കടന്നു കളഞ്ഞത് സി.സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഇതു പൊലിസ് പരിശോധിച്ചപ്പോഴാണ് യുവതി പിടിയിലായത്.