തിരുവനന്തപുരം: ആര്യനാട് നേവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അണിയിലക്കടവ് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യയാണ് മരിച്ചത്. 23 വയസായിരുന്നു. ഒന്നര മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇതിന് പിന്നാലെ യുവതി ആ്ത്മഹത്യ ചെയ്തത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് അദിത്യയെ കിടപ്പുമുറിയിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് മിഥുന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികമായിരുന്നു. ഇതിനായി കേക്ക് ബുക്ക് ചെയ്തിരുന്നതും ആദിത്യയാണ്. കേക്ക് മുറിക്കുന്നതിന് മുൻപായി മുറിയിലേക്ക് പോയ ആദിത്യ തിരിച്ചുവരാത്തതിനെ തുടർന്ന് പോയി നോക്കിയപ്പോൾ യുവതിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്നറിയുന്നതിനായി പൊലീസ് യുവതിയുടെ ഫോൺകോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഭർത്താവ് മിഥുനെയും പൊലീസ് ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചയതായി പൊലീസ് പറഞ്ഞു.