ഓയൂർ: പത്തുവയസ്സായ മകളെ ഉപേക്ഷിച്ച് അയൽവാസിയായ കാമുകനൊപ്പം പോയ വീട്ടമ്മയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ചെമ്പനരുവിയിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരുകയായിരുന്നു ഇരുവരും.

മൈക്രോഫിനാൻസ് സംബന്ധിച്ച ഇടപാട് നടത്തുന്നതിനായി നാട്ടിലെത്തിയ യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാർച്ചിലും ഇവർ കാമുകനൊപ്പം പോയിരുന്നു. അന്ന് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയും ഭർത്താവിനൊപ്പം പറഞ്ഞയയ്ക്കുകയുമായിരുന്നു. ഭർത്താവിനും മകൾക്കുമൊപ്പം താമസിച്ചുവരവെയാണ് മേയിൽ വീണ്ടും കാമുകനൊപ്പം പോയത്.