വെഞ്ഞാറമൂട്: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി സ്റ്റെഫി ജോർജ് (24) ആണ് മരിച്ചത്. പുല്ലമ്പാറ മുക്കിടിലിൽ വാടകക്ക് താമസിക്കുന്ന യുവാവുമായി ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പ്രതിശ്രുത വരൻ ഒരു മാസം മുമ്പ് ന്യുമോണിയ ബാധിച്ച് മരിച്ചു.

മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് മടങ്ങിപ്പോയില്ല. അന്നേ ദിവസം മുതൽ അസ്വസ്ഥയായിരുന്നു. ബുധനാഴ്ച രാത്രി 11ഓടെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.